Sections

ഇനി ഗൂഗിൾ പേയിലൂടെയും ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്താം

Monday, May 29, 2023
Reported By admin
gpay

കൂടുതൽ സൗകര്യപ്രദമായി ഇടപാടുകൾ നടത്താൻ കൂടുതൽ ഓപ്ഷനും ലഭിക്കുന്നു


യുപിഐ ഇടപാടുകൾക്കായി റൂപെ ക്രെഡിറ്റ് കാർഡ് ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചു ഉപയോഗിക്കാം. ഇടപാടുകാർക്ക് അവരുടെ റൂപേ ക്രെഡിറ്റ് കാർഡ് ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചശേഷം എല്ലാ ഓൺലൈൻ ഓഫ്ലൈൻ ഇടപാടുകളും ഇതുവഴി നടത്താം. റൂപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ അംഗീകരിക്കുന്ന എല്ലാ ഇടപാടുകൾക്കും ഇവ ഉപയോഗിക്കാം. 

ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയിൽ റൂപേ ക്രെഡിറ്റ് കാർഡ് ഗൂഗിൾ പേ സൗകര്യം ലഭ്യമാണ്. ഇതോടെ ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായി ഇടപാടുകൾ നടത്താൻ കൂടുതൽ ഓപ്ഷനും ലഭിക്കുന്നു. 

എങ്ങനെ ചെയ്യണം 

റുപേ ക്രെഡിറ്റ് കാർഡ് ആഡ് ചെയ്ത ശേഷം ഉപയോക്താക്കൾക്ക് 'റുപേ ക്രെഡിറ്റ് കാർഡ് ഓൺ യുപിഐ' എന്ന ഓപ്ഷൻ അവരുടെ പ്രൊഫൈലിൽ നൽകുക. അതിനുശേഷം റൂപെ ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്തിരിക്കുന്ന ബാങ്ക് തിരഞ്ഞെടുക്കുക. 

എന്നിട്ട് 6 അക്ക യുപിഐ പിൻ നമ്പർ സെറ്റ് ചെയ്യുക. കൂടാതെ കാർഡിന്റെ കാലാവധി ഏതുവരെയാണെന്നും എന്റർ ചെയ്യുക. അപ്പോൾ ബാങ്കിൽനിന്നു റജിസ്‌ട്രേഡ് മൊബൈൽ നമ്പറിലേക്ക് ഒടിപി വരും. അത് എന്റർ ചെയ്തുകഴിഞ്ഞാൽ സാധാരണ പോലെ ഇടപാടുകൾ നടത്താം. കഴിഞ്ഞ വർഷം ജൂണിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റൂപേ ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ് ഫോമുമായി  ബന്ധിപ്പിക്കാൻ അനുമതി നൽകിയിരുന്നു. കഴിഞ്ഞ മാർച്ചിൽ 8.7 ബില്യൺ ഇടപാടുകൾ യുപിഐ വഴി നടന്നിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.