Sections

2026-ലെ പാരാ സ്പോർട്സ് സീസണിൽ ഇന്ത്യൻ സംഘത്തിന്റെ 'പ്രിൻസിപ്പൽ പാർട്ണർ' ആയി പിസിഐയുമായി കൈകോർത്ത് എസ്ബിഐ ലൈഫ്

Friday, Jul 24, 2026
Reported By Admin
SBI Life Named Principal Partner of Indian Para Sports Team

കൊച്ചി: 2026-ലെ പാരാ സ്പോർട്സ് സീസണിൽ ഇന്ത്യൻ സംഘത്തിന്റെ 'പ്രിൻസിപ്പൽ പാർട്ണർ' ആയി പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുമായി (PCI) എസ്ബിഐ ലൈഫ് ഇൻഷുറൻസ് പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് പാരാ ഗെയിംസിലും ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിലും പങ്കെടുക്കുന്ന ഇന്ത്യൻ പാരാലിമ്പിക് ടീമിന്റെ ഔദ്യോഗിക ലൈഫ് ഇൻഷുറൻസ് പങ്കാളിയായി എസ്ബിഐ ലൈഫ് പ്രവർത്തിക്കും.

പാരിസ് 2024 പാരാലിമ്പിക് ഗെയിംസിലെ വിജയകരമായ സഹകരണത്തിന്റെ തുടർച്ചയായാണ് പുതിയ പങ്കാളിത്തം. ഇന്ത്യൻ പാരാ അത്ലറ്റുകളുടെ പരിശ്രമത്തിനും നേട്ടങ്ങൾക്കും പിന്തുണ നൽകുന്നതിനൊപ്പം, ആത്മവിശ്വാസത്തോടെയും മികച്ച തയ്യാറെടുപ്പോടെയും ലക്ഷ്യങ്ങൾ പിന്തുടരാൻ എല്ലാവരെയും പ്രചോദിപ്പിക്കുകയെന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

എസ്ബിഐ ലൈഫ് ബ്രാൻഡ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് & CSR ചീഫ്, വ്യക്തികൾക്ക് ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് എസ്ബിഐ ലൈഫ് ബ്രാൻഡ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് & CSR ചീഫ് രവീന്ദ്ര ശർമ്മ പറഞ്ഞു.

പാരിസ് 2024-ൽ ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് പിന്നാലെ എസ്ബിഐ ലൈഫിന്റെ തുടർച്ചയായ പിന്തുണ വിലമതിക്കുന്നതായും, കോർപ്പറേറ്റ് പങ്കാളിത്തങ്ങൾ പാരാ അത്ലറ്റുകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ നിർണായകമാണെന്നും പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ദേവേന്ദ്ര ജജാരിയ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന കോമൺവെൽത്ത്, ഏഷ്യൻ പാരാ ഗെയിംസുകളിൽ ഇന്ത്യൻ താരങ്ങൾക്ക് ഈ സഹകരണം കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.