- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ലൈഫ് ഇൻഷൂറൻസ് സ്ഥാപനങ്ങളിൽ ഒന്നായ എസ്ബിഐ ലൈഫ് ഇൻഷൂറൻസ് 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 42,551 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു. സിംഗിൾ പ്രീമിയത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 28ശതമാനം വർധനവാണുണ്ടായത്. പരിരക്ഷാ വിഭാഗത്തിൽ ശ്രദ്ധ പതിപ്പിച്ച എസ്ബിഐ ലൈഫ് ഈ വിഭാഗത്തിൽ 13 ശതമാനം വളർച്ചയോടെ 4622 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം ശേഖരിച്ചിട്ടുണ്ട്. പരിരക്ഷാ വിഭാഗത്തിലെ വ്യക്തിഗത പോളിസികളിൽ 23 ശതമാനം വർധനവും നേടിയിട്ടുണ്ട്.
2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എസ്ബിഐ ലൈഫിൻറെ അറ്റാദായം 2470 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ രണ്ടു ശതമാനമാണ് വർധനവ്. സോൾവെൻസി നിരക്ക് നിയമപരമായി പാലിക്കേണ്ട 1.50-ത്തേക്കാൾ മികച്ച നിലയിൽ 1.90 എന്ന നിലയിലാണ്. എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ മുൻ വർഷത്തേക്കാൾ ഒൻപതു ശതമാനം വർധനവോടെ 4,87,163 കോടി രൂപയാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.