- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇൻഷുറൻസ് യുവ പ്രതിഭകളെ ശാക്തീകരിക്കുന്ന പ്ലാറ്റ്ഫോമായ ഐഡിയേഷൻ എക്സ് 2.0 പ്രഖ്യാപിച്ചു. ലൈഫ് ഇൻഷുറൻസ് മേഖലയിൽ നവീന ആശയങ്ങൾ കൊണ്ടുവരാൻ വിദ്യാർഥികളെ ശാക്തീകരിക്കുന്ന എസ്ബിഐ ലൈഫ് ഇൻഷുറൻസിന്റെ നവീന സംരംഭമായ ഐഡിയേഷൻ എക്സ് 2.0 ന്റെ രണ്ടാം പതിപ്പാണിത്. '2047ഓടെ എല്ലാവർക്കും ഇൻഷുറൻസ്' എന്ന രാജ്യ താല്പര്യത്തിനു മുതൽക്കൂട്ടാകാൻ ഇന്ത്യയിലെ മികച്ച 100 ബി-സ്കൂളുകളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർഥികൾക്ക് ഐഡിയേഷൻ എക്സ് 2.0ന്റെ രണ്ടാം പതിപ്പ് പ്രോത്സാഹനം നൽകും.
ഇന്ത്യയിലുടനീളമുള്ള മികച്ച 100 ബി-സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്ന രണ്ടാം പതിപ്പിൽ 25,000ത്തിലധികം വിദ്യാർഥികളെ പങ്കെടുപ്പിക്കും. കൂടാതെ ആദ്യ പതിപ്പിനേക്കാൾ കൂടുതൽ വ്യാപ്തിയുള്ളതായിരിക്കും രണ്ടാം പതിപ്പെന്നും എസ്ബിഐ ലൈഫ് ഇൻഷുറൻസ് അറിയിച്ചു. രാജ്യത്തെ നവീന ആശയക്കാരായ യുവ മനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ അവർക്ക് ലൈഫ് ഇൻഷുറൻസ് മേഖലയുടെ വളർച്ചയ്ക്ക് സംഭാവന നൽകാനുള്ള വലിയ അവസരങ്ങൾ കൂടി ഈ സംരംഭം ഒരുക്കുന്നു.
ഈ സംരംഭത്തിന്റെ ഭാഗമായി ഈ മാസം 15ന് എസ്ബിഐ ലൈഫ് തങ്ങളുടെ ക്യാമ്പസ് എൻഗേജ്മെന്റ് ഡ്രൈവിന് തുടക്കമിട്ടു. എൻഐഎംഎൻഎസ്, ഐഐഎം ലഖ്നൗ, ഐഐഎം കോഴിക്കോട്, സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഭുവനേശ്വർ തുടങ്ങി രാജ്യത്തെ പ്രമുഖ ബി-സ്കൂളുകളിൽ നേരിട്ടുള്ള പരിപാടികളിലൂടെയും വെർച്വൽ പരിപാടികളിലൂടെയും സമ്മിശ്രമായി ഈ എൻഗേജ്മെന്റ് ഡ്രൈവ് നടക്കും. ഈ സംരംഭത്തിൽ പങ്കാളികളാവുന്നതിന് https://sbilifeideationx.com/ എന്ന മൈക്രോസൈറ്റിലൂടെ ഇന്ത്യയിലെ മികച്ച 100 ബി-സ്കൂളുകൾക്കും തിരഞ്ഞെടുക്കപ്പെട്ട ബിരുദ കോളജുകൾക്കും ഇപ്പോൾ മുതൽ രജിസ്ട്രേഷൻ നടത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.