- Trending Now:
കൊച്ചി: മഴക്കാലത്ത് വാഹനങ്ങൾക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ നിന്നും സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറൽ മോട്ടോർ ഇൻഷുറൻസ് സമഗ്ര ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചു. വെള്ളക്കെട്ട്, പ്രളയം തുടങ്ങിയ അവസരങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് വലിയ നാശനഷ്ടങ്ങൾ സംഭവിക്കാൻ കാരണമാകും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ ഈ ഇൻഷുറൻസ് പോളിസി വഴി ക്ലെയിം ചെയ്യാം. ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ആഡ് ഓൺ അല്ലെങ്കിൽ റൈഡർ ഫീച്ചറായി ബാറ്ററി കവറേജ് പോളിസി വാങ്ങാം. മറ്റ് ഇൻഷുറൻസ് ദാതാക്കൾ നൽക്കാത്ത ഈ കവറേജ് എസബിഐ ജനറൽ ഇൻഷുറൻസ് വഴി ലഭിക്കും.
ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും മഴക്കാലത്ത് വാഹന യാത്രകളിൽ പ്രത്യേകം ജാഗ്രത പുലർത്തണം. വെള്ളക്കെട്ടുകളിലേക്കുള്ള യാത്ര ഒഴിവാക്കണം. ഓരോ യാത്രക്കു മുൻപും വാഹനത്തിന്റെ ലൈറ്റുകൾ, ബ്രേക്കുകൾ, ടയറുകൾ എന്നിവ പരിശോധിക്കുക. സുരക്ഷിതമായ ഡ്രൈവിങ് തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.
മഴക്കാലം പലപ്പോഴും വാഹനങ്ങൾക്ക് കഠിനമേറിയതാണ്. എന്നാൽ ശരിയായ ഇൻഷുറൻസും ചെറിയ മുൻകരുതലുകളും സ്വീകരിച്ചാൽ മഴക്കാല യാത്രകൾ സുരക്ഷിതമാക്കാമെന്ന് എസ്ബിഐ ജനറൽ ഇൻഷുറൻസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഉദയൻ ജോഷി പറഞ്ഞു. വാഹന ഉടമകൾ അവരുടെ ഇൻഷുറൻസ് പോളിസികളിൽ മഴക്കാല സംരക്ഷണ കവറേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഗത- ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ നിരവധി ഇൻഷുറൻസ് പോളിസികളാണ് എസ്ബിഐ ജനറൽ ഇൻഷുറൻസ് നൽകുന്നത്. സമഗ്ര മോട്ടോർ ഇൻഷുറൻസ് മുതൽ എഞ്ചിൻ പ്രൊട്ടക്ഷൻ, സീറോ ഡിപ്രീസിയേഷൻ, റോഡ്സൈഡ് അസിസ്റ്റൻസ് പോലുള്ള ആഡ് ഓണുകൾ ഉൾപ്പെടുത്തിയുള്ള തേർഡ് പാർട്ടി പോളിസികളും വഴിയാണ് എസ്ബിഐ ജനറൽ ഇൻഷുറൻസ് സുരക്ഷിതമായ യാത്രയ്ക്കുള്ള ഉറപ്പ് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.