- Trending Now:
കൊച്ചി: എസ്ബിഐ ജനറൽ ഇൻഷുറൻസ് 2026 സാമ്പത്തിക വർഷത്തിൽ ഇൻഷുറൻസ് വിപണിയിലെ പൊതുവായ വളർച്ചാ നിരക്കിനേക്കാൾ 1.6 മടങ്ങ് കൈവരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആകെ ഡയറക്ട് പ്രീമിയം 14.5 ശതമാനം വളർച്ചയോടെ 15,904 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം 553 കോടി രൂപയായി ഉയർന്നു. 2025 സാമ്പത്തിക വർഷം ഇത് 509 കോടി രൂപയായിരുന്നു.
സ്വകാര്യ-സാഹി മേഖലയിലെ വിപണി വിഹിതം 2025 സാമ്പത്തിക വർഷത്തെ 6.90 ശതമാനത്തിൽ നിന്ന് 7.17 ശതമാനമായി വർധിച്ചു. കമ്പനിയുടെ നഷ്ടാനുപാതം 2025 സാമ്പത്തിക വർഷത്തെ 82.4 ശതമാനത്തിൽ നിന്ന് 78.3 ശതമാനമായി മെച്ചപ്പെട്ടു. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന സോൾവൻസി റേഷ്യോ 1.90 മടങ്ങാണ്.
പേഴ്സണൽ ആക്സിഡന്റ് വിഭാഗത്തിൽ 40 ശതമാനം വളർച്ചയോടെ ഈ വിഭാഗത്തിൽ കമ്പനി ഒന്നാം സ്ഥാനം നിലനിർത്തി. ഹെൽത്ത് ഇൻഷുറൻസ് വിഭാഗത്തിൽ 27 ശതമാനം വളർച്ചയും മോട്ടോർ ഇൻഷുറൻസ് വിഭാഗത്തിൽ 16 ശതമാനം വളർച്ചയും ഫയർ ഇൻഷുറൻസ് വിഭാഗത്തിൽ 10 ശതമാനം വളർച്ചയും നേടി.
എസ്ബിഐ ജനറൽ ഇൻഷുറൻസിന് നിലവിൽ രാജ്യത്തുടനീളം 146 ശാഖകളുണ്ട്. എസ്ബിഐയുടെ 22,000-ത്തിലധികം ശാഖകൾ ഉൾപ്പെടുന്ന വിപുലമായ ശൃംഖല വഴി ഇൻഷുറൻസ് സേവനങ്ങൾ ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലേക്ക് വരെ എത്തിക്കാനും കമ്പനിക്ക് സാധിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.