- Trending Now:
ന്യൂഡൽഹി: പ്രമുഖ ക്രെഡിറ്റ് കാർഡ് വിതരണ കമ്പനിയായ എസ്ബിഐ കാർഡ് ആൻഡ് പേയ്മെന്റ് സർവീസസ് ലിമിറ്റഡ് 2026-27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 664 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 556 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 20 ശതമാനം വർധനയാണ്. കമ്പനിയുടെ മൊത്തം വരുമാനം 3 ശതമാനം ഉയർന്ന് 5,205 കോടി രൂപയിലെത്തി. മുൻവർഷം ഇത് 5,035 കോടി രൂപയായിരുന്നു.
ഒന്നാം പാദത്തിൽ എസ്ബിഐ കാർഡിലൂടെ നടത്തിയ മൊത്തം ചെലവഴിക്കൽ 27 ശതമാനം വർധിച്ച് 1.18 ലക്ഷം കോടി രൂപ കവിഞ്ഞു. കമ്പനിയുടെ സജീവ കാർഡുകളുടെ എണ്ണം 7 ശതമാനം വർധിച്ച് 2.26 കോടിയിലെത്തി. അതേസമയം, മൊത്തം കിട്ടാക്കടത്തിന്റെ നിരക്ക് കഴിഞ്ഞ വർഷത്തെ 3.07 ശതമാനത്തിൽ നിന്ന് 2.04 ശതമാനമായി കുറഞ്ഞു. ഉപഭോക്താക്കളുടെ കാർഡ് ഉപയോഗം ഗണ്യമായി വർധിച്ചതും കിട്ടാക്കടം നിയന്ത്രണത്തിലാക്കിയതുമാണ് ആദ്യ പാദത്തിൽ കമ്പനിയുടെ മികച്ച സാമ്പത്തിക പ്രകടനത്തിന് പ്രധാന കരുത്തായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.