- Trending Now:
ടൂറിസം രംഗത്ത് 12 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സാവന്ന ഹോളിഡേയ്സിന്റെ പുതിയ ബ്രാഞ്ച് തിരുവന്തപുരം ജില്ലയിലെ തിരുമലയിലും ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ ശാസ്തമംഗലത്താണ് സാവന്ന ഹോളിഡേയ്സിന്റെ ഹെഡ്ഓഫീസ്. ജൂലൈ 12ന് രാജ്യസഭാ എംപി എഎ റഹിമാണ് ഓഫീസ് ഉത്ഘാടനം ചെയ്തത്. ടൈറ്റാനിയം മുന്‍ ചെയര്‍മാന്‍ എഎ റഷീദ്, മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
കോവിഡാനന്തര ടൂറിസം : കേരളം മുന്നോട്ട് കുതിക്കും ... Read More
കോവിഡിന്റെ ആഘാതത്തില്‍ നിന്ന് ടൂറിസം മേഖല കരകയറി വരികയാണെന്നും ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിന്ന് കേരളത്തിലേക്ക് സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയത് മേഖലയ്ക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ടെന്നും സാവന്ന ഹോളിഡേയ്‌സ് സിഇഒ മോബിന്‍ എസ് എസ് പറഞ്ഞു.
ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, ദേശീയ-അന്തര്‍ദേശീയ ടൂര്‍ പാക്കേജുകള്‍, ടൂറിസ്റ്റ് വിസ, ഫോറെക്‌സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, പാസ്‌പോര്‍ട്ട് അപ്ലിക്കേഷന്‍, റിന്യൂവല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ സാവന്ന ഹോളിഡേയ്സ് വഴി ലഭ്യമാണ്.
കൂടാതെ സ്റ്റഡി അബ്രോഡ് പദ്ധതിയും സാവന്ന ഹോളിഡേയ്സില്‍ ആരംഭിച്ചിട്ടുണ്ട്. യുകെ, കാനഡ, സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഉപരിപഠനത്തിനുള്ള സൗകര്യവും സാവന്ന ഹോളിഡേയ്സ് ഒരുക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.