Sections

സരിഗമ ഗാല 2023 മ്യൂസിക് കാർണിവലിന് ഇന്ന് തുടക്കം 

Saturday, May 13, 2023
Reported By Admin
Sarigama Gala 2023

സരിഗമ ഗാല 2023 മ്യൂസിക് കാർണിവലിന് ഇന്ന് തിരുവനന്തപുരം ശ്രീ സ്വാതിതിരുന്നാൾ സംഗീത കോളേജിൽ തുടക്കം


തിരുവനന്തപുരം - സരിഗമ ഗാല 2023 മ്യൂസിക് കാർണിവലിന് ഇന്ന് തിരുവനന്തപുരം ശ്രീ സ്വാതിതിരുന്നാൾ സംഗീത കോളേജിൽ തുടക്കം. കർണാടിക് സംഗീതജ്ഞ എൻ ജെ നന്ദിനിയുടെ നേതൃത്വത്തിലുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് നായകി മ്യൂസിക് ആൻഡ് ആർട്സ് ഫൗണ്ടേഷൻ. കാർണിവലിൻറെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും. മൃദംഗ വിദ്വാൻ കലൈമാമണി ശ്രീ മന്നാർഗുഡി ഈശ്വരനാണ് ചടങ്ങിലെ മുഖ്യഥിതി.

നായകി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ കാർണിവലാണ് സരിഗമ ഗാല 2023. കാണികൾക്കായി ഒരുക്കിയിരിക്കുന്ന വിവിധ ഗെയിമുകളാണ് സരിഗമ ഗാലയുടെ ഏറ്റവും വലിയ പ്രത്യേകത. 7 സ്ക്രീൻ ഗെയിമുകളും 11 ആക്ടിവിട്ടി ഗെയിമുകളുമുൾപ്പെടെ 18 ഗെയിമുകളാണ് കാർണിവലിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ ഗെയിമുകളും സംഗീതവുമായി ബന്ധപ്പെട്ടവയും, എല്ലാ പ്രായക്കാർക്കും കളിക്കാനാവുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗെയിമുകളിൽ വിജയിച്ച് ഏറ്റവുമധികം പോയിന്റ് സ്വന്തമാക്കുന്ന വ്യക്തിയെ ഒന്നാം സമ്മാനമായി കാത്തിരിക്കുന്നത്, 'നയീം സിത്താർമേക്കർ' നൽകുന്ന ഒരു മിറാജ് തംബുരുവാണ്.

സംഗീതപരമായ അഭിരുചിയുള്ളവർക്കും, സംഗീതം ആസ്വദിക്കുന്നവർക്കുമായി ഒരുക്കുന്ന ലൈവ് സ്റ്റേജാണ് കാർണിവലിന്റെ മറ്റൊരു പ്രത്യേകത. സംഗീതരകപരമായ എന്ത് കഴിവും കാണികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ഒരു അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിവലിൽ പങ്കെടുക്കാനാകാത്തവർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനാകും. ഇതിനായി നിങ്ങളുടെ സംഗീത പരിപാടിയുടെ മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ ദൃശ്യം അയച്ചുതരുന്നതിലൂടെ സാധിക്കും. വിധികർത്താക്കളുടെ അഭിപ്രായവും മറ്റ് നിർദ്ദേശങ്ങളും മാനിച്ച് വീഡിയോ ബിഗ് സ്ക്രീനിലൂടെ കണ്ട് ആസ്വദിക്കാൻ സാധിക്കും.

സംഗീതാസ്വാദകരുടെ ഏറ്റവും മികച്ച സദസ്സിനെ ലക്ഷ്യമിടുന്ന കാർണിവലിൽ റിഫ്രഷ്മെന്റ് സ്റ്റാളുകളും ലഭ്യമാക്കിയിട്ടുണ്ട്.

'നിങ്ങളുടെ സംഗീത അഭിരുചി പരീക്ഷിക്കാൻ മാത്രമല്ല മറിച്ച് സംഗീതത്തെക്കുറിച്ച് എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാനുള്ളതുകൂടിയാണ് ഈ കാർണിവൽ'' എന്ന് ഡോ. എൻ ജെ നന്ദിനി ആഭിപ്രായപ്പെടുന്നു.

നായകി മ്യൂസിക് ആൻഡ് ആർട്സ് ഫൗണ്ടേഷൻ

കർണാടിക് സംഗീതജ്ഞ ഡോ. എൻ ജെ നന്ദിനിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് നായകി ആർട്സ് ആൻഡ് മ്യൂസിക് ഫൗണ്ടേഷൻ. ഇവന്റ്സ് വർക്ഷോപ്പുകൾ തുടങ്ങിയവയിലൂടെ കർണാടിക് സംഗീതവും കലാപ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. . നായകി ആർട്സ് ആൻഡ് മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ആദ്യ ഇവന്റാണ് 'സരിഗമ ഗാല' മ്യൂസിക് കാർണിവൽ. ശ്രീ സ്വാതിതിരുന്നാൾ ഗവ: മ്യൂസിക് കോളേജിൽ 2023 മെയ് 13നാണ് കാർണിവൽ നടക്കുന്നത്. കാലാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഇതുപോലെയുള്ള വിവിധ പരിപാടികളാണ് നായകി മ്യൂസിക്ക് ആൻഡ് ആർട്സ് ഫൗണ്ടേഷൻ ഭാവിയിൽ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്.. വിളിക്കൂ.. : 8714839820


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.