Sections

ദൃശ്യ വിരുന്നൊരുക്കി ആദിപുരുഷിൻറെ ട്രെയ്ലർ

Tuesday, May 09, 2023
Reported By Admin
Adipurush

പ്രഭാസ് ചിത്രമായ 'ആദിപുരുഷിൻറെ' ഒഫീഷ്യൽ ട്രെയ്ലർ ലോഞ്ച് ചെയ്തു


പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമായ 'ആദിപുരുഷിൻറെ' ഒഫീഷ്യൽ ട്രെയ്ലർ ലോഞ്ച് ചെയ്തു. ആഗോളതലത്തിൽ ജൂൺ 16 ന് പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാൻ-ഇന്ത്യ സ്റ്റാർ പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൻ, സണ്ണി സിംഗ്, ദേവദത്ത നഗെ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ ഓം റൗട്ടാണ്. 

രണ്ട് ദിവസങ്ങളിലായാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചെയ്തത്. ആദ്യം ഹൈദരാബാദിൽ പ്രഭാസിന്റെ ആരാധകർക്കായി മാത്രമായി ട്രെയ്ലർ പ്രദർശിപ്പിച്ചു. തുടർന്ന് മുംബൈയിൽ നടന്ന ഗംഭീര ട്രെയ്ലർ ലോഞ്ച് പരിപാടിയിൽ സംവിധായകൻ, നിർമ്മാതാവ് എന്നിവരുടെ സാന്നിധ്യത്തിൽ ട്രെയ്ലർ പ്രദർശിപ്പിച്ചു. ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളിലായി ട്രെയിലർ പ്രദർശിപ്പിച്ചു. 

ഭാരത ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയുള്ള 'ആദിപുരുഷ്' സിനിമയുടെ ട്രെയിലർ മികച്ച ഒരു ദൃശ്യവിരുന്ന് തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ആദിപുരുഷ്  ഇന്ത്യൻ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തെ പുനരാവിഷ്‌കരിക്കുകയാണ്. പോരായ്മകൾ നീക്കി മനോഹരമായ വിഷ്വൽ ഇഫക്റ്റുകളും താരങ്ങളുടെ മികച്ച പ്രകടനങ്ങളും കൊണ്ട് ചിത്രത്തിന്റെ ട്രെയ്ലർ ആവേശകരമായ ഒരു കാഴ്ച തന്നെയാണ് സമ്മാനിക്കുന്നത്.

ടി- സീരിയസ്, റെട്രോഫൈൽസിന്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവൻ ഗൗഡ ,  സംഗീത സംവിധാനം - രവി ബസ്രുർ . എഡിറ്റിംഗ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുൽ. പശ്ചാത്തല സംഗീതം - സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.

ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽറിലീസ്ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.