- Trending Now:
നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലർ മെയ് 9 ന് റിലീസ് ചെയ്യും.
ലോകമെമ്പാടുമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും തിയറ്ററുകളിലും ഒരേ സമയം ട്രെയിലർ ഡ്രോപ്പ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
2023 മെയ് 9-ന് ആഗോളതലത്തിൽ ട്രെയിലർ ലോഞ്ച് ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ആദിപുരുഷ്. ചിത്രത്തിന്റെ മെഗാ ലോഞ്ച് പ്രഖ്യാപിച്ച് കൊണ്ട് പാൻ-ഇന്ത്യൻ താരം പ്രഭാസിന്റെ രാഘവനായുള്ള പുതിയ പോസ്റ്ററും ആദിപുരുഷ് ടീം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അമ്പും വില്ലുമേന്തി നിൽക്കുന്ന പ്രഭാസിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
ടി- സീരിയസ്, റെട്രോഫൈൽസിന്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യൻ സംസ്കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവൻ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുർ . എഡിറ്റിംഗ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുൽ. പശ്ചാത്തല സംഗീതം - സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.
ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.