- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ പരിപാടിയായ നവോത്ഥാന മത്സരം 'സാംസങ് സോൾവ് ഫോർ ടുമാറോ 2025' ന്റെ വിജയികളെ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളെ സാങ്കേതിക വിദ്യയിലൂടെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രേരിപ്പിക്കുന്ന ഈ മത്സരത്തിന്റെ നാലാം പതിപ്പിൽ നാല് ടീമുകൾ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു.
വിജയികളായ പെർസെവിയ (ബെംഗളൂരു), നെക്സ്റ്റ്പ്ലേ. എഐ (ഔറംഗബാദ്), പാരസ്പീക്ക് (ഗുരുഗ്രാം), പൃഥ്വി രക്ഷക് (പാലമു) എന്നിവർക്ക് ഇൻകുബേഷൻ ഗ്രാന്റായി ഒരു കോടി രൂപ ലഭിച്ചു. ഐഐടി ഡൽഹിയുടെ എഫ്ഐടിടി ലാബുകളിൽ മെന്റർഷിപ്പ് പിന്തുണയോടെ അവരുടെ പ്രോട്ടോടൈപ്പുകൾ സ്കെയിലബിൾ റിയൽവേൾഡ് സൊല്യൂഷനുകളായി വികസിപ്പിക്കുന്നത് തുടരും.
മുന്നിലെത്തിയ 20 ടീമുകൾക്കും 1 ലക്ഷം രൂപ വീതം ക്യാഷ് അവാർഡും സാംസങ് ഗലക്സി ഇസഡ് ഫൽപ്പ് സ്മാർട്ട്ഫോണുകളും ലഭിച്ചു. കൂടാതെ രണ്ടു ടീമുകൾക്ക് വീതം ഒരു ലക്ഷം രൂപയുടെ 'ഗുഡ്വിൽ അവാർഡും യങ്ങ് ഇന്നവേറ്റർ അവാർഡും 50000 രൂപയുടെ സോഷ്യൽ മീഡിയ ചാമ്പ്യൻ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
പരിപാടിക്ക് പിന്തുണയായി സ്റ്റാർട്ട് അപ്പ് ഇന്ത്യ (ഡിപിഐഐടി), ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സ്റ്റാർട്ട് അപ്പ് ഹബ്, അടൽ ഇന്നവേഷൻ മിഷൻ (നീതി ആയോഗ്) എന്നിവയുമായി സാംസങ് ദീർഘകാല സഹകരണം ആരംഭിച്ചു.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള യുവതലമുറ അവരുടെ സൃഷ്ടിപരമായ ചിന്തകൾകൊണ്ട് ഭാവി നിർമ്മിക്കുന്നുവെന്നും 'സോൾവ് ഫോർ ടുമാറോ' വഴി തങ്ങൾ അവർക്ക് സാങ്കേതിക വിദ്യയിലൂടെ മികച്ച സമൂഹം പണിയാനുള്ള വേദി ഒരുക്കുന്നുവെന്നും സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെ.ബി. പാർക്ക് പറഞ്ഞു.
സർക്കാർ, അക്കാദമിക് മേഖല, വ്യവസായ രംഗങ്ങളിലെ പ്രമുഖർ ജൂറിയിൽ അംഗങ്ങളായിരുന്നു. പ്രധാന അതിഥികളായി പ്രൊഫ. അജയ് കെ. സൂദ് (പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ, ഗവ. ഓഫ് ഇന്ത്യ), ഷോംബി ഷാർപ് (യു.എൻ. റെസിഡന്റ് കോ--ഓർഡിനേറ്റർ, ഇന്ത്യ), ഡോ. നിഖിൽ അഗർവാൾ(എഫ്ഐടിടി, ഐഐടി ഡൽഹി), പ്രഗ്ന്യ മോഹൻ (ഐഒസി യുവ ലീഡർ) എന്നിവർ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.