- Trending Now:
സാംസങ്ങിന്റെ ഹൈടെക് ഫ്‌ലിപ്പ് ഫോണ്‍ സീരീസിലെ താരം Z ഫ്‌ലിപ്പ് 2022-ല്‍ തിരിച്ചെത്തിയിരിക്കുന്നു. അതും, മികച്ച ക്യാമറകള്‍, വേഗതയേറിയ ചിപ്പ്, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ്, എന്നത്തേക്കാളും കൂടുതല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ എന്നിവയുണ്ട്. ഫ്‌ലാറ്റ് ഫോണുകള്‍ മടുത്തവരെ ആകര്‍ഷിക്കാനും ഈ ഫോണിലൂടെ കമ്പനി ശ്രമിക്കുകയാണ് എന്ന് വേണം പറയാന്‍.
കറണ്ട് ബില്‍ ഇനി ഫോണില്‍ മാത്രം... Read More
സാംസങ്ങ് ഫ്‌ലിപ് ഫോണിനെ ആകര്ഷകമാക്കുന്നത് അതിന്റെ പുതുമകളാണ്.കോംപാക്റ്റ് ഡിസൈന്‍ മാത്രമല്ല അതിന്റെ ആകര്‍ഷകമായ ഡിസൈന്‍ ആരെയും കീഴ്‌പ്പെടുത്തും. സാംസങ്ങിന്റെ ബെസ്‌പോക്ക് സ്റ്റുഡിയോ ടൂള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഇഷ്ടാനുസൃത കളര്‍ കോംബോ തിരഞ്ഞെടുക്കാനും കഴിയും.തിരിച്ചുവരവില്‍ ചെറിയ പരിഷ്‌ക്കരണങ്ങളാണ് ഉള്ളത്. സ്‌ക്രീനിന് ചുറ്റും ചെറിയ ഹിഞ്ചും നേര്‍ത്ത ബെസലുകളുമുള്ള പുതിയ പതിപ്പ് അല്‍പ്പം ചെറുതും ഒതുക്കമുള്ളതുമാണ്. ഫോണിന്റെ വശങ്ങള്‍ പരന്നതും ആഡംബരപൂര്‍ണമായ തിളക്കമുള്ളതുമാണ്, ഫ്രോസ്റ്റഡ് ഗ്ലാസ് കൊണ്ട് അടഞ്ഞ ഫ്‌ലിപ്പ് 4-നെ കൈയ്യില്‍ പിടിക്കാന്‍ മനോഹരവും ആകര്‍ഷകവുമായ വസ്തുവാക്കി മാറ്റുന്നു.ഡിസ്പ്ലേയുടെ നടുവിലുള്ള ക്രീസ് വളയുന്നത് കാണാന്‍ കഴിയും, പക്ഷേ അത് ഫോണ്‍ നിവര്‍ത്തുമ്പോള്‍ ഒരു സാധാരണ ഗ്ലാസ് സ്ലാബ് പോലെയാണ്.
കെ - ഫോണിന് കേന്ദ്രസര്‍ക്കാര്‍ രജിസ്ട്രേഷന് | Central Government registartion for K-FON... Read More
ഡിസ്‌പ്ലേ: 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ 120 ഹെര്‍ട്ട്സ് AMOLED ഇന്‍ഫിനിറ്റി ഫ്‌ലെക്‌സ് ഡിസ്‌പ്ലേ (425ppi)
കവര്‍ സ്‌ക്രീന്‍: 1.9 ഇഞ്ച് AMOLED (302ppi)
പ്രോസസ്സര്‍: ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1
RAM: 8 ജിബി റാം
സ്റ്റോറേജ്: 128 GB, 256GB അല്ലെങ്കില്‍ 512GB
OS: ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1.1
ക്യാമറ: ഡ്യുവല്‍ 12എംപി പിന്‍, 10എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറകള്‍
കണക്റ്റിവിറ്റി: 5G, നാനോ സിം + esim, വൈഫൈ6, എന്‍എഫ്‌സി, ബ്ലൂടൂത്ത് 5.2, GNSS
ജല പ്രതിരോധം (Water Resistance): IPX8 (1.5-മീറ്റര്‍ ആഴത്തില്‍ 30 മിനിറ്റ്)
ഫോള്‍ഡഡ് ഡൈമെന്‍ഷന്‍: 84.9 x 71.9 x 17.1 മുതല്‍ 15.9 mm വരെ
അണ്‍ഫോള്‍ഡഡ് ഡൈമെന്‍ഷന്‍: 165.2 x 72.2 x 6.9 mm
ഭാരം: 187 ഗ്രാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.