- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ്, പുതിയ ഗാലക്സി ടാബ് എ11+ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മെച്ചപ്പെട്ട എഐ ശേഷികൾ, സ്മൂത്ത് 11 ഇഞ്ച് ഡിസ്പ്ലേ, പ്രീമിയം മെറ്റൽ ഡിസൈൻ എന്നിവയോടുകൂടി, കൂടുതൽ ഉപയോക്താക്കൾക്ക് സ്മാർട്ടായ, പവർ എഫിഷ്യന്റ് ടാബ് അനുഭവം നൽകുകയാണ് ലക്ഷ്യം.
ഗൂഗിൾ ജെമിനി, ഗൂഗിളിൽ സർച്ച് ചെയ്യാൻ സർക്കിൾ, ഗണിത പ്രശ്നങ്ങൾക്ക് പരിഹാരം തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്. സ്ക്രീനിലെ ഏതെങ്കിലും ഉള്ളടക്കം സർക്കിൾ ചെയ്യുമ്പോൾ തന്നെ ബന്ധപ്പെട്ട വിവരങ്ങൾ, വിശദാംശങ്ങൾ, വിവർത്തനങ്ങൾ എന്നിവ ഉടൻ ലഭിക്കും. വാർത്തകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ വായിക്കുമ്പോൾ സ്ക്രോൾ ചെയ്യുന്നിടത്തുവെച്ച് തന്നെ റിയൽടൈം ഓൺസ്ക്രീൻ വിവർത്തനം ലഭ്യമാകും. കൈയെഴുത്തോ ടൈപ്പുചെയ്തതോ ആയ ഗണിതപ്രശ്നങ്ങൾ അപ്പപ്പോൾ തിരിച്ചറിഞ്ഞ്, ഘട്ടം ഘട്ടമായി പരിഹാരം നൽകുന്നു. അടിസ്ഥാന ഗണിതത്തിൽ നിന്നു തുടങ്ങി ശാസ്ത്രീയ കാൽക്കുലേറ്റർ നിലവാരത്തിലുള്ള കൃത്യമായ കണക്കുകൾ, യൂണിറ്റ് കൺവേർഷനുകൾ എന്നിവയും പിന്തുണയ്ക്കുന്നു. 4എൻഎം മീഡിയ ടെക്ക് എംടി8775 പ്രോസസറുപയോഗിച്ച് നിർമിച്ചിരിക്കുന്ന ടാബ് എ11+ സ്മൂത്ത് മൾട്ടി ടാസ്കിങ് പ്രകടനം നൽകുന്നു.
6ജിബി + 128ജിബി, 8ജിബി + 256ജിബി എന്നിങ്ങനെ മോഡലുകൾ ലഭ്യമാണ്. കൂടാതെ 2ടിബി വരെ മൈക്രോ എസ്ഡി എക്സ്പാൻഡബിൾ സ്റ്റോറേജ് സൗകര്യവും നൽകുന്നു. 7,040 എംഎഎച്ച് ബാറ്ററിയും 25വാട്ട് ഫാസ്റ്റ് ചാർജിങ്ങും വിശ്വാസ്യതയുള്ള ഉപയോഗം ഉറപ്പാക്കുന്നു.
സ്ലിം പ്രൊഫൈലും മെറ്റൽ ഫിനിഷും ഉള്ള ടാബ് ഗ്രേ, സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
വലിപ്പം: 257.1 - 168.7 - 6.9 എംഎം, ഭാരം: 480 ഗ്രാം (വൈഫൈ), 491 ഗ്രാം (5ജി). 8 എംപി റിയർ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും വീഡിയോ കോൾ, ഡോക്യുമെന്റ് സ്കാൻ, കണ്ടന്റ് ക്രിയേഷൻ എന്നിവയ്ക്ക് വ്യക്തതയാർന്ന ഫോക്കസ് നൽകുന്നു.
ദൈനംദിനജീവിതം മെച്ചപ്പെടുത്തുന്ന നിർണായക സാങ്കേതിക വിദ്യകൾ കൂടുതൽ ഉപയോക്താക്കൾക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശക്തമായ എഐ അനുഭവവും പ്രീമിയം ഡിസൈനും ഉപയോഗക്ഷമതയും ഉൾകൊള്ളുന്ന ഗാലക്സി ടാബ് എ11+ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രയോജനകരമാകുമെന്നും സാംസംഗ് ഇന്ത്യ എംഎക്സ് ബിസിനസ് ഡയറക്ടർ സാഗ്നിക് സെൻ പറഞ്ഞു.
ഗാലക്സി ടാബ് എ11+ 19,999 രൂപ മുതൽ ലഭ്യമാണ് (ബാങ്ക് ക്യാഷ്ബാക്ക് ഉൾപ്പെടെ).
ആമസോൺ, സാംസംഗ് പ്ലാറ്റ്ഫോമുകളിലും തിരഞ്ഞെടുക്കപ്പെട്ട റീട്ടെയിൽ സ്റ്റോറുകളിലും നവംബർ 28 മുതൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.