- Trending Now:
രാജ്യത്തെ പ്രമുഖ ബാങ്കുകളിലെല്ലാം സാലികിന്റെ ഓഹരികള്‍ ലഭിക്കും. 2007ലാണ് ദുബായില്‍ സാലിക് ഏര്‍പ്പെടുത്തിയത്.ഇതിനോടകം 8 ടോള്‍ ഗേറ്റുകള്‍ എമിറേറ്റിലുണ്ട്.
എമിറേറ്റില്‍ റോഡ് ടോള്‍ പിരിക്കുന്നതിനുള്ള സംവിധാനമായ സാലിക 20 ശതമാനം ഓഹരികള്‍ ജനങ്ങള്‍ക്കു വില്‍ക്കുന്നു.സ്വദേശികള്‍ക്കും വിദേശികള്‍ക്കും സാലിക്കിന്റെ ഓഹരികള്‍ വാങ്ങാം.ദൂബായില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സര്‍ക്കാര്‍ സംരംഭമാണ് ടോള്‍ പിരിവ്. ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണ് സാലികിന്റെ പുതിയ തീരുമാനത്തോടെ പ്രതീക്ഷിക്കുന്നത്.
നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാക്കി അദാനി ഗ്രൂപ്പ് ഓഹരികള്‍... Read More
ഓഹരിയുടെ വില ഇനിയും പുറത്തുവിട്ടിട്ടില്ല. മൊത്തെ 150 കോടി ഓഹരികള്‍ വില്‍ക്കും. 15 മുതല്‍ 20 വരെയാണ് വില്‍പ്പന, രാജ്യത്തെ പ്രമുഖ ബാങ്കുകളിലെല്ലാം സാലികിന്റെ ഓഹരികള്‍ ലഭിക്കും. 2007ലാണ് ദുബായില്‍ സാലിക് ഏര്‍പ്പെടുത്തിയത്.ഇതിനോടകം 8 ടോള്‍ ഗേറ്റുകള്‍ എമിറേറ്റിലുണ്ട്.
ചൈനീസ് ലോണ്‍ ആപ്പ് കേസില്‍ ED റെയ്ഡിന് ശേഷം Paytm ഓഹരികള്‍ 6% കുറഞ്ഞു... Read More
അല്‍ ബര്‍ഷ, ജബര്‍ അലി, അല്‍ മംസര്‍ നോര്‍ത്ത്,അല്‍ മസാര്‍ സൗത്ത്, അല്‍ ഗറൂദ്, രാജ്യാന്തര വിമാനത്താവളത്തിന്റെ ടണല്‍ ,അല്‍ മക്തൂം ബ്രിജ് എന്നിവിടങ്ങളിലാണ് നിലവിലെ ടോള്‍ ഗേറ്റ്.ഭാവിയില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ വരാനുള്ള സാധ്യതയും നിലവിലുണ്ട്. 48.1 കോടി ട്രിപ്പുകളാണ് 2021ല്‍ സാലിക് വഴി കടന്നു പോയത്. ഈ വര്‍ഷം ജൂണ്ഡ വരെ 26.7 കോടി വാഹനങ്ങള്‍ സാലിക് ഗേറ്റ് വഴി കടന്നു പോയി.കഴിഞ്ഞ വര്‍ഷം സാലിക് വഴിയുണ്ടായ വരുമാനം 169 കോടി ദിര്‍ഹമാണ് അതായത് ഏകദേശം 3633 കോടി രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.