സെയിൽസ് രംഗത്തുള്ളവർ സ്ഥിരം പറയുന്ന ചിലവാക്കുകളാണ്. ആളുകൾ ആദ്യം ആളുകളെ മേടിക്കും, പിന്നെ അവർ ആളുകളിൽ നിന്നും മേടിക്കും പിന്നീട് അവർ കമ്പനിയിൽ നിന്നും മേടിക്കും. ഈ വാക്കുകൾ സൂചിപ്പിക്കുന്നത് സെയിൽസിലെ റിലേഷൻഷിപ്പിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. വളരെ നല്ല ഒരു റിലേഷൻഷിപ്പ് ഉണ്ടെങ്കിൽ അത് സെയിൽസിന് വളരെയധികം സഹായിക്കും. റിലേഷൻഷിപ്പിന്റെ അടിസ്ഥാനത്തിലാണ് സെയിൽസ് മുന്നോട്ടുപോകുന്നത്. റിലേഷൻഷിപ്പിന്റെ ഗുണങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
- സെയിൽസ്മാന് കസ്റ്റമറുമായി നല്ല ഒരു റിലേഷൻഷിപ്പ് ഉണ്ടെങ്കിൽ അപ്സെലിങ്ങും, ക്രോസ് സെല്ലിങ്ങും വളരെയധികം കൂട്ടാൻ സാധിക്കും.
- പുതിയ പുതിയ കസ്റ്റമേഴ്സിനെ ഈ റിലേഷൻഷിപ്പിന്റെ അടിസ്ഥാനത്തിൽ കിട്ടാൻ സാധ്യതയുണ്ട്.
- നിങ്ങളുടെ പ്രോഡക്റ്റിനെക്കുറിച്ച് കറക്റ്റ് ആയിട്ടുള്ള ഒരു റിവ്യൂ ഇത്തരം കസ്റ്റമേഴ്സിൽ നിന്ന് ലഭിക്കും.
- ടാർജറ്റ് പൂർത്തീകരിക്കുന്നതിന് വേണ്ടി ഇങ്ങനെയുള്ള റിലേഷൻഷിപ്പ് ഉണ്ടെങ്കിൽ സെയിൽസ്മാന് ടാർജറ്റ് പൂർത്തീകരിക്കാൻ സാധിക്കും.
- റിലേഷൻഷിപ്പിലുള്ള കസ്റ്റമർക്ക് ദീർഘകാലം നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കാൻ സാധിക്കും.
- പരസ്പരം ആദരവ് ഉണ്ടാകും. സെയിൽസിന് പുറമേ നിങ്ങളുടെ ജീവിതത്തിലും വളരെയധികം സപ്പോർട്ട് നൽകുന്ന ആളുകൾ ആയിരിക്കും ഇവർ.
- ഏതെങ്കിലും അപകടകരമായ ഘട്ടങ്ങളിൽ പരസ്പരം താങ്ങായി നിൽക്കാൻ സാധിക്കും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

പ്രോഡക്റ്റ് നോളജ്: സെയിൽസിന്റെ വിജയത്തിന് നിർണായക വഴികാട്ടി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.