Sections

ഉപഭോക്താവിന്റെ വിശ്വാസം നേടാൻ ഒരു മികച്ച സെയിൽസ്മാൻ ചെയ്യേണ്ട കാര്യങ്ങൾ

Thursday, Sep 11, 2025
Reported By Soumya
Effective Sales Tips: Build Trust & Long-Term Customers

വിൽപ്പന (Sales) എന്നത് ഉൽപ്പന്നം കൈമാറുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അത് ഉപഭോക്താവിന്റെ മനസ്സിൽ വിശ്വാസം സ്ഥാപിക്കുന്ന ഒരു പ്രക്രിയകൂടിയാണ്. നല്ല രീതിയിൽ സെയിൽസ് ചെയ്യുമ്പോൾ, ആ ഉപഭോക്താവ് സ്ഥിരം കസ്റ്റമറാകുന്നു. നല്ല രീതിയിൽ സെയിൽസ് ചെയ്യുന്നതിന് വേണ്ടി ഒരു സെയിൽസ്മാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ഉൽപ്പന്നത്തെക്കുറിച്ചും, മാർക്കറ്റിനെക്കുറിച്ചും, ഉപഭോക്താവിന്റെ ആവശ്യങ്ങളെക്കുറിച്ചും മുൻകൂട്ടി പഠിക്കുക.
  • അവരുടെ പ്രശ്നങ്ങൾ, ഇഷ്ടങ്ങൾ, ആവശ്യങ്ങൾ എന്നിവ കേൾക്കുക. കസ്റ്റമരെ കേൾക്കുന്ന വിൽപ്പനക്കാരനെയാണ് അവർ വിശ്വസിക്കുക.
  • സത്യസന്ധമായ വിവരങ്ങൾ, ആത്മവിശ്വാസം, സൗഹൃദപരമായ സമീപനം - ഇവ ഉപഭോക്താവിൽ വിശ്വാസം വളർത്തും.
  • ഉൽപ്പന്നം/സർവീസ് എങ്ങനെ ഉപകാരപ്പെടും എന്ന് വ്യക്തമായും ലളിതമായും അവതരിപ്പിക്കുക.
  • വിലയെക്കാൾ അതിന്റെ ഗുണനിലവാരവും ദീർഘകാല മൂല്യവും വിശദീകരിക്കുക.
  • ആദ്യ കണ്ടുമുട്ടലിന് ശേഷം വീണ്ടും ബന്ധപ്പെടുക. 'Customer care' കാണിക്കുന്ന വിൽപ്പനക്കാരനെയാണ് ഉപഭോക്താവ് തിരഞ്ഞെടുക്കുന്നത്.
  • വിൽപ്പനയ്ക്കുശേഷവും ഉപഭോക്താവുമായി ബന്ധം പുലർത്തുക. സേവനാനന്തര പിന്തുണ വിൽപ്പനയെ ശക്തമാക്കുന്നു.
  • ഉപഭോക്താവ് ചോദിക്കുന്ന ഓരോ ചോദ്യത്തിനും സഹിഷ്ണുതയോടും വ്യക്തതയോടും കൂടി മറുപടി നൽകണം. സംശയം തീർന്നാൽ വാങ്ങാനുള്ള സാധ്യത ഇരട്ടിയാകും.
  • ഉൽപ്പന്നം വെറും ''ഫീച്ചർ'' ആയി പറയുന്നതിനു പകരം, ഒരു കഥയിലൂടെ അവതരിപ്പിക്കുക. അത് ഓർമ്മിക്കാൻ ഉപഭോക്താവിന് എളുപ്പമാകും.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.