ജീവിതത്തിൽ സംഭവിക്കുന്ന എല്ലാറ്റിനും ഒരു കാര്യമാണ് പൊതുവായി കാരണമാകുന്നത് നമ്മുടെ സ്വന്തം ചിന്തയും തീരുമാനങ്ങളും.
മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്, പക്ഷേ വാസ്തവത്തിൽ ഒരൊന്നിന്റെയും തുടക്കം നമ്മളിലാണ്. തെറ്റായ മാർഗം തിരഞ്ഞെടുത്താലും, വിചാരിച്ചതുപോലെ ഫലം കിട്ടാതെയായാലും, അത് നമ്മുടെ അനുഭവങ്ങളുടെ ഭാഗമാണ്.
- നമ്മൾ എന്ത് ചിന്തിക്കുന്നു, അത് നമ്മുടെ പ്രവർത്തിയെയും ജീവിത ദിശയെയും ബാധിക്കും. പോസിറ്റീവ് ചിന്ത സാധ്യതകൾ കാണിക്കും; നെഗറ്റീവ് ചിന്ത അവസരങ്ങൾ കുറയ്ക്കും.
- തെറ്റുകൾ ചെയ്യുന്നത് പരാജയം അല്ല; അവ വിജയത്തിലേക്കുള്ള പടിയാണു. തെറ്റുകൾ കണ്ടെത്തുമ്പോൾ കാരണം മറ്റുള്ളവരിലല്ല, നമ്മിൽ തന്നെയാണെന്ന് അറിയുമ്പോൾ അതാണ് ആത്മബോധം.
- 'എനിക്ക് എന്തുകൊണ്ട് ഇത് സംഭവിച്ചു?' എന്നല്ല, 'ഇതിൽ നിന്ന് എന്ത് പഠിക്കാം?' എന്നാണ് ചോദിക്കേണ്ടത്. അതിലൂടെ നമ്മൾ തെറ്റിൽ നിന്നും വളരാൻ കഴിയും.
- ജീവിതം നമ്മളാണ് രൂപപ്പെടുത്തുന്നത്. ഒരു തെറ്റായ തീരുമാനവും ഒരു വലിയ പാഠമാകാം. അതുകൊണ്ട് വിജയിച്ചാലും തെറ്റിയാലും, കാരണം നിങ്ങൾ തന്നെ അതാണ് ജീവിതത്തിന്റെ യഥാർത്ഥ ഉത്തരവാദിത്തം.
- നിങ്ങളുടെ ചിന്തയും ദിശയും നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്. മറ്റുള്ളവരുടെ വിമർശനം കേൾക്കുക, പക്ഷേ അത് നിങ്ങളുടെ സ്വപ്നങ്ങളെ കെടുത്താൻ അനുവദിക്കരുത്.
- 'എനിക്ക് കഴിയും'' എന്ന വിശ്വാസം ജീവിതം മാറ്റും. നൂറ് പേര് ''ഇല്ല'' എന്നു പറഞ്ഞാലും, നിങ്ങളുടെ ഉള്ളിലെ ശബ്ദം ''അതെ'' എന്നു പറഞ്ഞാൽ അതാണ് വിജയത്തിന്റെ തുടക്കം.
- വേഗത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ പലപ്പോഴും തെറ്റുകൾ സംഭവിക്കും. ഒരു ശാന്തമായ മനസ്സ് ശരിയായ ദിശയിലേക്ക് നിങ്ങളെ നയിക്കും.
- ജീവിതം തന്നെ ഒരു ഗുരുവാണ്. നല്ലതും മോശവുമുള്ള അനുഭവങ്ങൾ നമ്മെ വളർത്താൻ മാത്രമാണ്. ഓരോ അനുഭവത്തിനും പിന്നിൽ ഒരു പാഠമുണ്ട് അത് തിരിച്ചറിയുക.
വിജയവും പരാജയവും നമ്മുടെ കയ്യിലാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വയം നോക്കുമ്പോൾ ജീവിതം മാറിത്തുടങ്ങും.

ജീവിതത്തിൽ മുൻഗണന നൽകേണ്ടത് എന്തിനൊക്കെ?... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.