Sections

ആരോഗ്യമുള്ള സമൂഹത്തിനായി ടെക്നോപാർക്കിൽ സാഫിൻ റൈസ് കമ്മ്യൂണിറ്റി റൺ

Tuesday, Aug 18, 2026
Reported By Admin
Safin Rise 2026: AI Community Run Held in Thiruvananthapuram

തിരുവനന്തപുരം: ഉത്തരവാദിത്തമുള്ള നൂതന സാങ്കേതികവിദ്യകൾ ആരോഗ്യമുള്ള സമൂഹത്തിന് ഗുണകരമാകുമെന്ന സന്ദേശവുമായി ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ എഐ പ്ലാറ്റ് ഫോം കമ്പനിയായ സാഫിൻ കമ്മ്യൂണിറ്റി റൺ സംഘടിപ്പിച്ചു. സാഫിൻ റൈസ് 2026 എന്ന് പേരിൽ നടന്ന റണ്ണിൻറെ രണ്ടാം പതിപ്പിൽ ആയിരത്തോളം പേർ പങ്കെടുത്തു.

നിയന്ത്രിത മേഖലകളിൽ പ്രവർത്തിക്കുന്ന എഐ പ്ലാറ്റ് ഫോം കമ്പനിയായ സാഫിൻ നല്ല നാളേയ്ക്കായി എഐ: ആരോഗ്യപൂർണമായ ഭാവിയിലേക്ക് എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ എ എസ് ടെക്നോപാർക്ക് ഫേസ് III-ൽ 'സാഫിൻ റൈസ് 2026 ഫ്ലാഗ് ഓഫ് ചെയ്തു.

അനു കുമാരി ഐ എ എസ്, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറും കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറുമായ അരുൺ വിജയൻ ഐ എ എസ്, ജീവ മരിയ ജോയ് ഐ.എഫ്.എസ് എന്നിവർ വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഐ.എ.എസ്, സാഫിൻ ചീഫ് കസ്റ്റമർ ഓഫീസർ സൈമൺ കലേഷ്സ്റ്റീൻ, സാഫിൻ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും (ഗ്ലോബൽ) സാഫിൻ ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ സുജ ചാണ്ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

എൻഡ്യൂറൻസ് റൺ (10 കിലോമീറ്റർ), ചലഞ്ച് റൺ (5 കിലോമീറ്റർ), ഫാമിലി ഫൺ റൺ (2 കിലോമീറ്റർ) എന്നീ വിഭാഗങ്ങളിൽ നടന്ന് മത്സരങ്ങളിൽ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ, ഫിറ്റ്നസ് പ്രേമികൾ തുടങ്ങിവർ പങ്കെടുത്തു.

സാങ്കേതികവിദ്യ, ആരോഗ്യം, സമൂഹം എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്നതിനൊപ്പം ഉത്തരവാദിത്തമുള്ള നൂതനാശയങ്ങൾ ആരോഗ്യകരമായ സമൂഹത്തിനും കൂട്ടായ്മകൾക്കും എങ്ങനെ സഹായകമാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു സാഫിൻ റൈസ്.

സാഫിൻറെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ പ്രതിബദ്ധതയുടെ ഭാഗമായാണ് സാഫിൻ റൈസ് കമ്മ്യൂണിറ്റി റൺ സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതത്തിനും കൂട്ടായ പ്രവർത്തനങ്ങൾക്കുമായി സാങ്കേതിക ആവാസവ്യവസ്ഥയെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരികയാണ് ഇതിൻറെ ലക്ഷ്യം.

കാനഡയിലെ ടൊറൻറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഫിൻ, നിയന്ത്രിത സ്ഥാപനങ്ങൾക്കായുള്ള ഒരു എഐ പ്ലാറ്റ് ഫോം കമ്പനിയാണ്. 20 വർഷത്തിലധികം പ്രവർത്തനപരിചയമുള്ള സാഫിൻ സാങ്കേതിക വിദ്യയിലൂടെ കൃത്യതയാർന്ന തീരുമാനങ്ങളെടുക്കാനും മികച്ചരീതിയിൽ പ്രവർത്തിക്കാനും കമ്പനികളെ സഹായിക്കുന്നു.

ഏജൻറിക് പ്രവർത്തനങ്ങൾക്കായുള്ള എൻഡ്-ടു-എൻഡ് ഏജൻറ് ഓർക്കസ്ട്രേഷൻ പ്ലാറ്റ് ഫോമായ സാഫിൻ എഐഒഎസ്, ഉൽപ്പന്നം, വിലനിർണ്ണയം, ഓഫറുകൾ, ബില്ലിംഗ് തുടങ്ങിയവയ്ക്കായുള്ള എഐ അധിഷ്ഠിത ബാങ്കിംഗ് പ്ലാറ്റ് ഫോമായ സാഫിൻ ബാങ്കിംഗ് , ഡാറ്റ, ഇവൻറുകൾ, സേവനങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ് ഫോമായ സാഫിൻ ഐഒ എന്നിവ സാഫിൻറെ പ്രധാന പ്ലാറ്റ് ഫോമുകളാണ്.

ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നതിൻറെ ഭാഗമായി തിരുവനന്തപുരത്തും ചെന്നൈയിലും സാഫിൻറെ ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ (ജിസിസി) പ്രവർത്തിക്കുന്നു. ആഗോളതലത്തിലുള്ള കമ്പനിയുടെ വളർച്ചയ്ക്കും, സാങ്കേതികവിദ്യ, ഉപഭോക്താക്കൾ എന്നിവയ്ക്കും വലിയ സംഭാവന നൽകാൻ ജിസിസികൾ സഹായകമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.