Sections

ആമസോണില്‍ മറിച്ച് വിറ്റ് നേടുന്നത് കോടികള്‍; ആര്‍ക്കും തുടങ്ങാം

Tuesday, Dec 28, 2021
Reported By admin
amazon resale

യുഎസിലെ വിനോന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ റയാന്‍ ഗ്രാന്റ് തുടക്കമിട്ടതാണ് ഇത്തരത്തിലൊരു കോടികളുടെ ലാഭം ഉണ്ടാക്കുന്ന ബിസിനസിന്റെ വഴി

 

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായൊരു വാര്‍ത്ത നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും.വാള്‍മാള്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ ചുളുവില്‍ വാങ്ങി ആമസോണില്‍ മറിച്ച് വിറ്റ് കോടികള്‍ നേടുന്ന ഒരു യുവാവിനെ കുറിച്ച്. എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന് അറിയേണ്ടെ ?

യുഎസിലെ വിനോന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ റയാന്‍ ഗ്രാന്റ് തുടക്കമിട്ടതാണ് ഇത്തരത്തിലൊരു കോടികളുടെ ലാഭം ഉണ്ടാക്കുന്ന ബിസിനസിന്റെ വഴി.കാമ്പസിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പഴയ പാഠപുസ്തകങ്ങള്‍ വാങ്ങിയിരുന്ന റയാന്‍ ഇത് ആമസോണില്‍ വിറ്റ് പണം നേടി തുടങ്ങി.ആമസോണില്‍ പുസ്തകങ്ങള്‍ ലിസസ്റ്റ് ചെയ്ത് രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് കൊറിയര്‍ വഴി എത്തിച്ചു നല്‍കിയായിരുന്നു തുടക്കം.ഏഴ് ലക്ഷം വരെയാണ് ആദ്യഘട്ടത്തില്‍ ഒരു വര്‍ഷം കൊണ്ട് നേടിയ പ്രതിഫലം.

റയാന് മാത്രമല്ല ആര്‍ക്കും വേണമെങ്കിലും ആമസോണിലെ സെല്ലര്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി ഇത്തരത്തില്‍ സമ്പാദിക്കാന്‍ സാധിക്കും.

ആമസോണില്‍ നിന്ന് തന്റെ അക്കൗണ്ടിംഗ് ജോലിക്ക് തുല്യമായ പണം സമ്പാദിക്കാന്‍ സാധിക്കുമെന്ന ഘട്ടം ആയതോടു കൂടി റയാന്‍ തന്റെ ജോലി ഉപേക്ഷിച്ചു.താമസിയാതെ ആമസോണിനായി വലിയ തോതില്‍ വില്‍പ്പന നടത്താന്‍ റയാന്‍ തുടങ്ങി.

725 അടി വിസ്തൃതമായ ഒരു വെയര്‍ഹൗസ് വാടകയ്ക്ക് എടുത്തായിരുന്നു പിന്നീട് റയാന്റെ ബിസിനസ് 30 മണിക്കൂര്‍ ഷോപ്പിംഗും 15 മണിക്കൂര്‍ നീണ്ട തയ്യാറെടുപ്പുകളും ഒക്കെ വലിയ ബുദ്ധിമുട്ടായപ്പോള്‍ സഹായിക്കാന്‍ ഒരു സ്റ്റാഫിനെ വെച്ചു.ഇപ്പോള്‍ നാല് വര്‍ഷത്തിലേറെ നീണ്ട റയാന്റെ ഈ ബിസിനസില്‍ 10 ജോലിക്കാരും വലിയൊരു ഓഫീസും കോടികളുടെ വരുമാനവും നേടാന്‍ സാധിക്കു.

പുതുവത്സരം,ഈസ്റ്റര്‍,ഹാലോവീന്‍ തുടങ്ങിയ വിശേഷങ്ങളില്‍ അവശ്യ സാധനങ്ങളും ഉത്പന്നങ്ങളും വന്‍തോതില്‍ ഓഫറില്‍ വിറ്റഴിക്കാന്‍ റയാനു സാധിക്കുന്നുണ്ട്.ഇതിനായി മറ്റു സൈറ്റുകളില്‍ നിന്ന് വലിയതോതില്‍ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങി മറിച്ചു വില്‍ക്കുകയാണ്‌ റയാന്റെ സ്ട്രാറ്റജി.ലഭിക്കുന്ന ലാഭം മുഴുവന്‍ അദ്ദേഹം വീണ്ടും ബിസിനസിലേക്ക് തന്നെ നിക്ഷേപിക്കുന്നു.വാള്‍മാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ നിന്നല്ലാതെ സ്വന്തം ഉത്പന്നങ്ങളും മൊത്തവില്‍പ്പനക്കാരുടെ ഉത്പന്നങ്ങളും ആമസോണിലൂടെ റയാന്‍ വില്‍ക്കുന്നുണ്ട്.പോരാത്തിന് ഓണ്‍ലൈന്‍ സെല്ലിംഗ് എക്‌സ്പിരിമെന്റ് എന്നൊരു വെബ്‌സൈറ്റും റയാനുണ്ട്.ബ്ലോഗിലൂടെ തന്റെ വിജയ മന്ത്രവും സംരംഭ വഴികളും റയാന്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.