Sections

ആമസോണില്‍ എങ്ങനെ നിങ്ങള്‍ക്ക് സാധനങ്ങള്‍ വില്‍ക്കാം?

Friday, Sep 03, 2021
Reported By Ambu Senan
amazon

 ആമസോണിലൂടെ വരുമാനം നേടാം 

 

ഓണ്‍ലൈന്‍ സെല്ലിങ് എന്നതിന് ഇന്ന് ഒരു വിശദീകരണം ആവശ്യമില്ല. കാരണം കൊച്ചു കുട്ടികള്‍ക്ക് വരെ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇന്ന് അറിയാം. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വില്പന നടത്തുന്ന സൈറ്റാണ് ആമസോണ്‍. അമേരിക്ക ആസ്ഥാനമായി ജെഫ് ബെസോസ് സ്ഥാപിച്ച ആമസോണ്‍ ഇന്ന് ലോകമെബാടും 180ലധികം രാജ്യങ്ങളില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. വന്‍കിട വില്‍പ്പനക്കാര്‍ മുതല്‍ വീട്ടില്‍ ഒറ്റമുറിയില്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ വരെ ആമസോണിലൂടെ സാധനങ്ങള്‍ വിറ്റു വരുമാനം നേടുന്നു. അപ്പോള്‍ നിങ്ങളും വിചാരിക്കും എനിക്കും ആമസോണിലൂടെ ഓണ്‍ലൈനായി സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കുമോ?? തീര്‍ച്ചയായും. നിങ്ങളുടെ ഉത്പന്നം ചെറുതോ വലുതോ ആകട്ടെ. നിങ്ങള്‍ക്ക് ആമസോണില്‍ ഒരു സെല്ലര്‍ അക്കൗണ്ട് തുടങ്ങി സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കും. അത് എങ്ങനെ, അതിനായി എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമുണ്ട് എന്ന് വിശദീകരിക്കാം. 

ആമസോണില്‍ ഒരു സെല്ലറായി രജിസ്റ്റര്‍ ചെയ്യുന്നതിന് ആദ്യം https://sell.amazon.in/ എന്ന സൈറ്റ് സന്ദര്‍ശിക്കണം.  അവിടെ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ടാകും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ പക്കല്‍ ഈകാര്യങ്ങള്‍ ഒക്കെ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. 

1. ആക്റ്റീവായ ഒരു മൊബൈല്‍ നമ്പര്‍ 
2. GST നമ്പര്‍ 
3. പാന്‍ കാര്‍ഡ് 
4. ബാങ്ക് അക്കൗണ്ട് 
5. ഇമെയില്‍ ഐഡി 

ഇവയെല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം രജിസ്‌ട്രേഷന്‍ പ്രക്രിയയിലേക്ക് നീങ്ങുക. അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.

1. നിങ്ങള്‍ക്ക് നിലവില്‍ ആമസോണില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ആ ഇമെയില്‍ ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. 
2. ഇനി അക്കൗണ്ട് ഇല്ലെങ്കില്‍ 'Create account' ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഉണ്ടാക്കാം. 
3. അതിന് ശേഷം GST ഫോമില്‍ എങ്ങനെയാണോ നിങ്ങളുടെ കമ്പനിയുടെ പേര് ഉള്ളത് അത് തന്നെ നല്‍കുക 
4. അതിന് ശേഷം ഒടിപിയിലൂടെ മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക 
5. നിങ്ങളുടെ കടയുടെ അല്ലെങ്കില്‍ ബിസിനസിന്റെ പേര്, ഉത്പന്നങ്ങളുടെ പേര്, വിലാസം എന്നിവ നല്‍കുക.
6. നിങ്ങളുടെ GST, പാന്‍ കാര്‍ഡ് വിവരങ്ങള്‍ കൊടുക്കുക 
7. ഡാഷ്‌ബോര്‍ഡിലുള്ള ' PRODUCTS TO SELL' എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം നിങ്ങളുടെ ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുക.
8. നിങ്ങളുടെ ഉത്പന്നത്തിന്റെ പേരോ ബാര്‍കോഡോ നിലവിലുള്ള കാറ്റലോഗില്‍ തിരയുക 
9. കാറ്റലോഗില്‍ നിങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നത്തിന്റെ വിവരങ്ങള്‍ ഇല്ലെങ്കില്‍ പുതിയ ലിസ്റ്റിംഗ് കൊടുക്കാന്‍ ''I'm adding a product not sold on Aamzon' എന്ന ഓപ്ഷന്‍ കൊടുക്കുക 
10. ശേഷം ഉത്പന്നത്തിന്റെ വില, ഗുണ നിലവാരം, ഷിപ്പിംഗ് വിവരങ്ങള്‍ എന്നിവ കൊടുക്കുക.
11. ശേഷം 'സേവ് & ഫിനിഷ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
12 . ഇതിന് ശേഷം നിങ്ങളുടെ സെല്ലിങ് ഡാഷ്‌ബോര്‍ഡില്‍ പോയി കൂടുതലായി എന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ ഉണ്ടെങ്കില്‍ അവ കൊടുത്ത ശേഷം നിങ്ങളുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ അപ്ലോഡ് ചെയ്യുക. 
13. ശേഷം 'Launch your business' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. 

ഇത്രയും കാര്യങ്ങള്‍ ചെയ്‌തെങ്കില്‍ നിങ്ങള്‍ക്കും ആമസോണിലൂടെ വരുമാനം നേടാനാകും.    
   


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.