Sections

യുദ്ധം തുടര്‍ന്നാല്‍ കാര്യങ്ങള്‍ വഷളാകും; യുക്രൈന്‍ തകരും ഒപ്പം മറ്റു രാജ്യങ്ങളും ?

Saturday, Feb 26, 2022
Reported By admin
russia-ukrine war

റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂന്നാം ലോകമാഹയുദ്ധത്തിന് തിരികൊളുത്തുമോ എന്ന ആശങ്ക അന്താരാഷ്ട്രസമൂഹത്തിനുണ്ട്

 

ശീതയുദ്ധത്തിനു ശേഷം ലോകം ഇത്രയധികം യുദ്ധഭീതിയിലാകുന്നത് ഇതാദ്യമായിട്ടാകണം.റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂന്നാം ലോകമാഹയുദ്ധത്തിന് തിരികൊളുത്തുമോ എന്ന ആശങ്ക അന്താരാഷ്ട്രസമൂഹത്തിനുണ്ട്.പ്രകോപനങ്ങളോട് നാറ്റോയും യുഎസും സംയമനം എത്രത്തോളം പാലിക്കുമെന്നാണ് യുദ്ധത്തെ അകറ്റിനിര്‍ത്തുന്നത്.യുക്രൈന് അപ്പുറത്തേക്ക് റഷ്യയുടെ താല്‍പര്യങ്ങള്‍ യൂറോപ്പിന്റെ നയതന്ത്രബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നതും പ്രധാന ഘടകമാണ്,

ലോകത്തിലെ ആകെ പ്രകൃതി ധാതു വിഭവങ്ങളുടെ അഞ്ച് ശതമാനം യുക്രൈനിലാണ് സ്ഥിതിചെയ്യുന്നത്.ടൈറ്റാനിയം,ഇരുമ്പ്,ലോഹേതര അസംസ്‌കൃതവസ്തുക്കള്‍ തുടങ്ങിയ അയിരുകളാണ് യുക്രൈനിയന്‍ കയറ്റുമതിയില്‍ പ്രധാനം.ഇതിനു പുറമെ യൂറോപ്പിലെ ആകെ വാതക ഉപഭോഗത്തിന്റെ പകുതിയോളം റഷ്യയിലാണ് ഉത്പാദിപ്പിക്കുന്നത് എങ്കിലും ഇവയെ യൂറോപ്യന്‍രാജ്യങ്ങളിലെത്തിക്കുന്നത് യുക്രൈന്‍ വഴിയാണ്.ഇത് യുക്രൈന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ട്.മൊത്തം ആഭ്യന്തരഉത്പാദനത്തിന്റെ നാല് ശതമാനത്തോളം വരുമിത്.


യുദ്ധം ആഗോള സമ്പദ് വ്യവസ്ഥകളില്‍ എല്ലാം വലിയ വിള്ളല്‍ ആണ് വീഴ്ത്തിയിരിക്കുന്നത്. ഇന്നലെ മാത്രം ഇന്ത്യന്‍ നിക്ഷേപകരുടെ നഷ്ടം 15 ലക്ഷം കോടിക്കു മുകളിലാണ്. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ വിപണികള്‍ വീണ്ടും തുറക്കാന്‍ പോകുകയാണ്. വാരാന്ത്യമെന്ന ഘടകവും ഇന്നു വിപണികളും നിക്ഷേപകരും നേരിടേണ്ടി വരും.

പ്രാദേശിക ഓഹരി വിപണികള്‍ ഇന്നലെ രക്തകളമായിരുന്നു. സെന്‍സെക്സ് 2,702 പോയിന്റും നിഫ്റ്റി 815 പോയിന്റുമാണ് ഇടിഞ്ഞത്. നിക്ഷേപകരുടെ നഷ്ടം 15 ലക്ഷം കോടിക്കു മുകളിലാണ്. അടുത്ത കാലത്ത് വിപണികള്‍ നേരിട്ട ഏറ്റവും വലിയ ഇടിവുകളില്‍ ഒന്നാണിത്. രാജ്യാന്തര വിപണികളുടെ തകര്‍ച്ച വിദേശനിക്ഷേപകരെയും അകറ്റി.

യു.എസും, ബ്രിട്ടണും റഷ്യക്കുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെ രാജ്യാന്തര വിപണികള്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി. ഇന്ത്യന്‍ സൂചികകളിലും കുതിപ്പ് പ്രകടമാണ്.

സമ്മര്‍ദത്തിലായിരുന്ന രാജ്യാന്തര എണ്ണവില ഏഴു വര്‍ഷത്തിനു ശേഷം സെഞ്ചറി തികച്ചു. ഇന്നലെ 105 ഡോളര്‍ പിന്നിട്ട ബാരല്‍ വില നിലവില്‍ 101 ഡോളറിന് അരികെയാണ്. യുറോപ്പ് മേഖലയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന പ്രധാന പങ്കാളിയാണ് റഷ്യ. യുദ്ധം തുടര്‍ന്നാല്‍ കാര്യങ്ങ വഷളാകും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.