- Trending Now:
കൊച്ചി: റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ അറ്റാദായം 2024-25 സാമ്പത്തിക വർഷത്തിൽ 12.5 ശതമാനം വാർഷിക വളർച്ചയോടെ 315 കോടി രൂപയിലെത്തി. കമ്പനിയുടെ നേരിട്ടുള്ള മൊത്തം പ്രീമിയം 7.4 ശതമാനം വർധനവോടെ 12,548 കോടി രൂപയിലെത്തി. ജനറൽ ഇൻഷുറൻസ് വ്യവസായ മേഖല ഇക്കാര്യത്തിൽ 5.2 ശതമാനം മാത്രം വളർച്ച നേടിയ സ്ഥാനത്താണ് ഈ നേട്ടം.
കമ്പനിയുടെ മൊത്തം ആസ്തിയുടെ കാര്യത്തിൽ 10.2 ശതമാനം വാർഷിക വളർച്ചയും കൈവരിക്കാനായി. സുപ്രധാനമായ സോൾവെൻസി നിരക്ക് നിയന്ത്രണ മാനദണ്ഡങ്ങൾ പ്രകാരം നിഷ്കർഷിച്ചിട്ടുള്ള 1.50-നേക്കാൾ മികച്ച നിലയിൽ 1.59-ലാണെന്നും പ്രവർത്തന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. മാതൃകമ്പനിയായ റിലയൻസ് കാപിറ്റൽ 2025 മെയ് മാസത്തിൽ 100 കോടി രൂപയുടെ മൂലധനം ലഭ്യമാക്കിയത് കമ്പനിയുടെ സാമ്പത്തിക ശക്തിയും വളർച്ചാ ആവേഗവും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുമുണ്ട്.
വെല്ലുവിളികൾ നിറഞ്ഞ വിപണി സാഹചര്യത്തിലും അച്ചടക്കത്തോടു കൂടിയ നീക്കങ്ങൾ, തന്ത്രപരമായ നിക്ഷേപങ്ങൾ, ശക്തമായ വളർച്ച എിവയിലൂടെ നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് 2024-25 വർഷത്തിൽ കാണാനായതെും നവീനവും വിശ്വസനീയവുമായ ഇൻഷുറൻസ് പദ്ധതികളിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെും റിലയൻസ് ജനറൽ ഇൻഷുറൻസ് സിഇഒ രാകേഷ് ജെയിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.