Sections

ഭൂമിയുടെ വിപണി വില വര്‍ധിച്ചു, ന്യായവിലയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു  

Tuesday, Mar 15, 2022
Reported By Admin
land tax

റോഡ് വികസനം ഉള്‍പ്പടെയുള്ളവ നടപ്പിലായതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിയുടെ വിപണി വില വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്

 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിടെ അധിക ധനസമാഹരണം കൂടി ലക്ഷ്യമിട്ട് ഭൂമിയുടെ ന്യായവില ഉയര്‍ത്തി. ന്യായവിലയില്‍ 10 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഭൂമി രജിസ്‌ട്രേഷന്‍ ചെലവുകള്‍ വര്‍ധിക്കും.

റോഡ് വികസനം ഉള്‍പ്പടെയുള്ളവ നടപ്പിലായതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിയുടെ വിപണി വില വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഇതിനൊപ്പം ഭൂനികുതിക്കായി പ്രത്യേക സ്ലാബും വരും. ഇതിലൂടെ 80 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ 40.47 ആറിനു മുകളിലുള്ള ഭൂമികള്‍ക്ക് പുതിയ സ്ലാബ് ഏര്‍പ്പെടുത്തിയാകും അടിസ്ഥാന നികുതി പരിഷ്‌കരിക്കുക. എല്ലാ സ്ലാബുകളിലെയും നികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കും. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം ഒറ്റത്തവണ വര്‍ദ്ധനയിലൂടെ മാത്രം പ്രതീക്ഷിക്കുന്നത് 200 കോടിയുടെ അധിക വരുമാനം. ഇതിനായി ഉന്നതതല സമിതിയെ നിയോഗിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.