Sections

കാലഘട്ടത്തിന് അനുസരിച്ച് റിയൽ എസ്‌റ്റേറ്റ് ബിസിനസിൽ വരുത്തേണ്ട മാറ്റങ്ങൾ

Saturday, Aug 10, 2024
Reported By Soumya S
Changes to be made in real estate business according to period

റിയൽ എസ്റ്റേറ്റ് കച്ചവടത്തിലെ കസ്റ്റമറുടെ കാര്യത്തിൽ വളരെയധികം മാറ്റങ്ങൾ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പണ്ട് റിയൽ എസ്റ്റേറ്റ് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്നു എങ്കിൽ ഇന്ന് വാങ്ങുന്നവരും വിൽക്കുന്നവരും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരും ഒക്കെ സ്ത്രീകളാണ്. ഇത്തരത്തിലുള്ള മാറ്റങ്ങളെ ഉൾക്കൊണ്ടുവേണം റിയൽ എസ്റ്റേറ്റിൽ മുന്നോട്ടു കൊണ്ടു പോകാൻ. കാലഘട്ടം അനുസരിച്ച് റിയൽ എസ്റ്റേറ്റിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

പണ്ട് ഏതൊരു ബിസിനസിന്റെയും വിൽപ്പനയുടെ ബേസ് എന്ന് പറഞ്ഞാൽ ശ്രദ്ധ 10% താൽപ്പര്യം 20% ആഗ്രഹം 30 ശതമാനവും പ്രവർത്തി 40% വും ആയിരുന്നു. എന്നാൽ ഇന്ന് ആദ്യം ചെയ്യേണ്ടത് ഒരു ബിസിനസിന്റെ 40% എന്ന് പറയുന്നത് സൗഹൃദങ്ങളാണ്. നല്ല ബന്ധങ്ങൾ സ്ഥാപിക്കുക എന്നത് വളരെ പ്രധാനമാണ്. ആവശ്യം 10 ശതമാനവും പരിഹാരം 20 ശതമാനവും വില്പനയിലെ പൂർത്തീകരണം 10% വും ആണ്. ഇത് ഏതൊരു വില്പനയുടെയും ബേസ് ആണ്. റിയൽ എസ്റ്റേറ്റ് രംഗത്തും ഈ ഒരു പ്രവണത വന്നുകൊണ്ടിരിക്കുകയാണ് സൗഹൃദം സ്ഥാപിക്കുന്ന കാര്യത്തിൽ വളരെയധികം പ്രാധാന്യം ഇന്ന് വന്നുകൊണ്ടിരിക്കുകയാണ്. ഇതിലേക്ക് വേണ്ടി ഒരു റിയൽ എസ്റ്റേറ്റ്കാരൻ ചെയ്യേണ്ട സ്റ്റെപ്പുകൾ ഉണ്ട്.

  • മികച്ച ഒരു ആസൂത്രണം നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
  • ആസൂത്രണം ചെയ്ത കാര്യങ്ങൾക്ക് വേണ്ടി തയ്യാറെടുക്കണം.
  • വസ്തു വാങ്ങാൻ താല്പര്യമുള്ള ആളുകളെയും വിൽക്കാൻ സാധ്യതയുള്ള ആളുകളെയും കണ്ടെത്തി വയ്ക്കുക.
  • അത് കഴിഞ്ഞ് ഫോണിലൂടെയോ വ്യക്തിപരമായോ അവരെ സമീപിക്കുക. തുടർന്ന് അവരുമായി നല്ല സൗഹൃദം സ്ഥാപിക്കുക.
  • മികച്ച രീതിയിൽ അവതരിപ്പിക്കുക.ബാക്കി കാര്യങ്ങളൊക്കെ ചെയ്യുമെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ഉള്ള അവതരണത്തിൽ വളരെ മോശമായിരിക്കും. പ്രസന്റേഷന് വളരെയധികം പ്രാധാന്യമുണ്ട്. അതിനുവേണ്ടിയുള്ള വസ്തുതകൾ നിങ്ങൾ കണ്ടെത്തണം. ഒരു വസ്തുവിനെ കുറിച്ച് നിങ്ങൾ ഒരാളോട് സംസാരിക്കുമ്പോൾ അതിന്റെ പ്രത്യേകതകളെക്കുറിച്ചും അതിന്റെ കാര്യങ്ങളെക്കുറിച്ചും വ്യക്തമായി പറയുവാൻ നിങ്ങൾക്ക് കഴിയണം.
  • അതുപോലെ തന്നെ വിൽക്കുന്ന ആളിന്റെയും വാങ്ങുന്ന ആളിന്റെയും ആവശ്യകത എന്താണെന്ന് മനസ്സിലാക്കുക. വ്യക്തമായി മനസ്സിലാക്കി അത് എഴുതി തയ്യാറാക്കുക.
  • കസ്റ്റമറെ കിട്ടി കഴിയുമ്പോൾ അവരോട് സംസാരിക്കേണ്ടത് അവരുടെ പ്രശ്നത്തിന് നിങ്ങൾ ഒരു പരിഹാരം കണ്ടെത്തുന്നു എന്ന രീതിയിൽ ആകണം. ഇതിൽ കഴിവുള്ള ആളുകളാണ് നല്ല റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരായി മാറുന്നത്.
  • അതുപോലെ ഈ സമയത്താണ് അവർക്ക് വിരുദ്ധ അഭിപ്രായങ്ങൾ വരുന്നത്. അഭിപ്രായങ്ങൾ കേട്ടുകൊണ്ട് അതിന് ശക്തമായ മറുപടി നൽകണം.ചില ബ്രോക്കർമാർ എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ ഉടൻതന്നെ ചാടി കലിത്തുള്ളി ദേഷ്യപ്പെട്ട് പെരുമാറാറുണ്ട് ആരെങ്കിലും നിങ്ങൾ പറയുന്നതിന് അയാൾ എതിർപ്പ് പറയുന്നുണ്ടെങ്കിൽ അയാൾക്ക് ആ കാര്യത്തിൽ താല്പര്യം ഉണ്ട് അയാൾ പ്രതീക്ഷിച്ച മറുപടി അല്ല ഉണ്ടായത് എന്ന് മനസ്സിലാക്കുക. പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള മറുപടികൾ കൊടുക്കുകയോ അല്ലെങ്കിൽ ആ വസ്തുവിന്റെ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് പറഞ്ഞു കൊടുക്കുക.
  • നിയമപരമായ എല്ലാ സപ്പോർട്ടുകളും നിങ്ങൾ ചെയ്യണം. വാങ്ങുന്ന ചില ആളുകൾ ഇതൊന്നും നോക്കാതെ നിങ്ങൾ പറയുന്ന വാക്കുകൾ മാത്രം കേട്ട് വിശ്വസിച്ചു ചെയ്യുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നത് ചിലപ്പോൾ അബദ്ധങ്ങൾ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു വക്കീലുമായി ഇടപെടുത്തി കാര്യങ്ങൾ ചെയ്യാൻ വേണ്ടി ശ്രമിക്കുക. എങ്ങനെയെങ്കിലും കച്ചവടം നടക്കുക എന്നുള്ളതല്ല അതിന്റെ എല്ലാ വശങ്ങളും നോക്കിക്കൊണ്ട് കച്ചവടം നടത്തുക.
  • ഇതിനൊക്കെ വേണ്ടി സ്റ്റെപ്പുകൾ എഴുതി തയ്യാറാക്കി ഒരു മികച്ച രീതിയിൽ ഉള്ള ഒരു ബ്രോക്കർ ആകുവാൻ വേണ്ടി ശ്രമിക്കുക. എഴുതി തയ്യാറാക്കി നിങ്ങൾക്ക് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞാൽ അത് ഒരു മികച്ച മാറ്റമായിരിക്കും. ഇങ്ങനെ നിരന്തരം ചെയ്യുമ്പോൾ നിങ്ങൾ ഒരു പ്രൊഫഷണൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറായി മാറിയിട്ടുണ്ടാകും.

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.