- Trending Now:
കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്മെൻറ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് നിഫ്റ്റി ക്യാപിറ്റൽ മാർക്കറ്റ്സ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മൂലധന വിപണി മേഖലയെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി നിഫ്റ്റി ക്യാപിറ്റൽ മാർക്കറ്റ്സ് ടോട്ടൽ റിട്ടേൺ ഇൻഡക്സിനെ പിന്തുടരുന്ന ഒരു ഓപ്പൺ എൻഡഡ് ഇൻഡക്സ് ഫണ്ടാണ്. പുതിയ ഫണ്ട് ഓഫർ മേയ് 15-ന് അവസാനിക്കും. ട്രാക്കിംഗ് വ്യതിയാനങ്ങൾക്ക് വിധേയമായി ചെലവുകൾക്ക് മുൻപുള്ള ആദായം നിഫ്റ്റി ക്യാപിറ്റൽ മാർക്കറ്റ്സ് ടോട്ടൽ റിട്ടേൺ ഇൻഡക്സിന് സമാനമായ ലാഭം നിക്ഷേപകർക്ക് നൽകാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്.
എക്സ്ചേഞ്ചുകൾ, അസറ്റ് മാനേജ്മെൻറ് കമ്പനികൾ, ബ്രോക്കറേജുകൾ, ഡിപ്പോസിറ്ററികൾ തുടങ്ങി മൂലധന വിപണിയിലെ വിവിധ മേഖലകളിലുള്ള കമ്പനികളിലാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്.
2026 മാർച്ചിലെ കണക്കനുസരിച്ച് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ശരാശരി ആസ്തി ഏകദേശം 79 ലക്ഷം കോടി രൂപയിലെത്തി. റെക്കോർഡ് തലത്തിലുള്ള സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് നിക്ഷേപങ്ങളുടെ പിൻബലത്തിൽ മ്യൂച്വൽ ഫണ്ട് മേഖലയിലും ഈ മുന്നേറ്റം പ്രകടമാണ്.
കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്, തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാവുന്നതാണ്. അലോട്ട്മെൻറ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിക്കുകയോ മാറ്റുകയോ ചെയ്താൽ 0.25 ശതമാനം എക്സിറ്റ് ലോഡ് ബാധകമായിരിക്കും.
ശക്തമായ ആഭ്യന്തര നിക്ഷേപങ്ങൾ, ചെറുകിട നിക്ഷേപകരുടെ വർദ്ധിച്ച പങ്കാളിത്തം, സമ്പാദ്യശീലങ്ങൾ ഔദ്യോഗിക സാമ്പത്തിക മേഖലയിലേക്ക് മാറുന്നത് എന്നിവയുടെ പിൻബലത്തിൽ രാജ്യത്തെ മൂലധന വിപണി കൂടുതൽ ആഴത്തിലുള്ളതും പങ്കാളിത്തമുള്ളതുമായ ഒരു ഘട്ടത്തിലേക്ക് മാറുകയാണ്. വിപണി തലത്തിൽ മാത്രമല്ല ഈ വളർച്ചയ്ക്ക് കരുത്തേകുന്ന വിപുലമായ ഈ മേഖലയിലുടനീളം ഒരു ദീർഘകാല അവസരമാണ് കാണുന്നതെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ബി. ഗോപ്കുമാർ പറഞ്ഞു.
നന്ദിക് മല്ലിക്, രോഹിത് ഗൗതം എന്നിവരാണ് ഫണ്ട് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.