- Trending Now:
ഇന്നത്തെ കാലഘട്ടത്തിൽ മാർക്കറ്റിംഗ് എന്നത് വെറും പരസ്യങ്ങൾ കാണിക്കുന്നതിൽ ഒതുങ്ങുന്നില്ല. 2020-ന് മുമ്പ് ഒരു ഫ്ലെക്സ് ബോർഡ്, പത്ര പരസ്യം, അല്ലെങ്കിൽ ടിവി ആഡ് മതിയായിരുന്നുവെങ്കിലും, കൊറോണയ്ക്ക് ശേഷമുള്ള ലോകത്ത് ഉപഭോക്താക്കളുടെ മനോഭാവവും വാങ്ങൽ രീതികളും വലിയ രീതിയിൽ മാറി. ഇപ്പോൾ മാർക്കറ്റിംഗ് കൂടുതൽ സ്ട്രാറ്റജിക്കും സൈക്കോളജിക്കും അടിസ്ഥാനമായ ഒരു പ്രക്രിയയായി മാറിയിരിക്കുകയാണ്.
മാർക്കറ്റിംഗിന്റെ ആദ്യത്തെ തൂൺ ആണ് അറ്റൻഷൻ (Attention). എന്നാൽ ഇത് സാധാരണ ശ്രദ്ധയല്ല-നമ്മുടെ യഥാർത്ഥ ടാർഗെറ്റ് കസ്റ്റമറുടെ ശ്രദ്ധയാണ് നമ്മൾ പിടിക്കേണ്ടത്. എല്ലാ ആളുകളെയും ലക്ഷ്യമിടുന്നത് കൊണ്ട് ഫലം ലഭിക്കില്ല. ശരിയായ ആളുകളെ കണ്ടെത്തി അവരുടെ മുന്നിൽ പരസ്യം പ്രത്യക്ഷപ്പെടുന്നതാണ് വിജയത്തിന്റെ ആദ്യപടി.
ഇവിടെ കസ്റ്റമർ (Customer) എന്നും കൺസ്യൂമർ (Consumer) എന്നും ഉള്ള വ്യത്യാസം മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. പ്രോഡക്റ്റ് ഉപയോഗിക്കുന്നവൻ കൺസ്യൂമർ ആകാം, എന്നാൽ അത് വാങ്ങുന്നവൻ കസ്റ്റമർ ആകണമെന്നില്ല. ഉദാഹരണത്തിന്, കുട്ടികളുടെ യൂണിഫോം ഉപയോഗിക്കുന്നത് കുട്ടികളാണ്, പക്ഷേ അത് വാങ്ങുന്നത് രക്ഷിതാക്കളോ സ്കൂളുകളോ ആയിരിക്കും. അതിനാൽ, നിങ്ങളുടെ മാർക്കറ്റിംഗ് ശരിയായ കസ്റ്റമറിലേക്ക് എത്തണം.
അറ്റൻഷൻ നേടിയതിന് ശേഷം, അടുത്ത ഘട്ടം അട്രാക്ഷൻ (Attraction) ആണ്. ഉപഭോക്താവിന്റെ ശ്രദ്ധ പിടിച്ചുപറ്റിയാൽ മാത്രം മതിയാകില്ല, അവരെ ആകർഷിച്ച് പ്രോഡക്റ്റ് വാങ്ങാനുള്ള താൽപ്പര്യം ഉണ്ടാക്കണം. അവർക്ക് ''ഇത് എനിക്ക് വേണം'' എന്ന തോന്നൽ സൃഷ്ടിക്കുകയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം.
ഇതിന്റെ ശേഷം വരുന്ന ഘട്ടമാണ് ലീഡ് ജനറേഷൻ (Lead Generation). അറ്റൻഷനും അട്രാക്ഷനും ശരിയായി നടന്നു കഴിഞ്ഞാൽ മാത്രമേ ഒരു വ്യക്തിയെ ലീഡായി മാറ്റാൻ കഴിയൂ. അഥവാ, അവർ കൂടുതൽ അറിയാൻ ആഗ്രഹിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ പ്രൊഡക്ട് വാങ്ങാൻ താത്പര്യപ്പെടുക ചെയ്യുന്നു.
അറ്റൻഷൻ, അട്രാക്ഷൻ, ലീഡ് ജനറേഷൻ എന്ന ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് മാർക്കറ്റിംഗ് പൂർണ്ണമാകുന്നത്. ഈ മൂന്ന് ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് കുറവാണെങ്കിൽ, മാർക്കറ്റിംഗ് ശ്രമങ്ങൾ പൂർണ്ണ ഫലം നൽകില്ല. അതിനാൽ, ഈ മൂന്നു തൂണുകളും സമന്വയിപ്പിച്ച് പ്രവർത്തിക്കുന്നതാണ് ഒരു വിജയകരമായ മാർക്കറ്റിംഗ് തന്ത്രത്തിന്റെ അടിസ്ഥാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.