Sections

ഒഴിവു സമയത്തെ ഹോബി ഡോക്ടര്‍ സലൂജയെ സംരംഭകയാക്കി മാറ്റി: കേക്ക് ക്രാഫ്റ്റ്‌സിന്റെ കഥ 

Friday, Jul 08, 2022
Reported By Ambu Senan
women entrepreneur

ഇന്ന് മികച്ച ഹോം മെയ്ഡ് കേക്കുകള്‍ നിര്‍മിക്കുന്ന നിരവധി പേരുടെ ഇടയില്‍ മുന്‍നിരയിലാണ് സലൂജ

തിരക്കുള്ള ഒരു ദന്ത ഡോക്ടറായിരുന്നു സലൂജ. ദന്ത ഡോക്ടര്‍ തന്നെയായ ഭര്‍ത്താവ് റിയാസുമൊത്ത് തിരുവനന്തപുരം വിതുരയിലും പാലോടുമായി 2 ക്ലിനിക്കുകള്‍ നടത്തി വന്നിരുന്ന സലൂജ മക്കളുടെ പഠനത്തിന് വേണ്ടി നഗരത്തിലേക്ക് മാറി താമസിക്കുകയും ജോലിയില്‍ നിന്ന് ഒരു ഇടവേളയെടുക്കയും ചെയ്തു. ഇതിനിടയില്‍ കേക്ക് ബേക്കിംഗ് ഇഷ്ടമായിരുന്നു ഡോക്ടര്‍ യൂട്യൂബ് നോക്കി ബേക്കിംഗ് പഠിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു. സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും ഇഷ്ടത്തോടെ കൊടുത്തിരുന്നത് അവര്‍ പറഞ്ഞു അറിഞ്ഞു ആവശ്യക്കാര്‍ സലൂജയെ കേക്കിനായി വിളിക്കാന്‍ തുടങ്ങി.

ശരിയാകുമോ എന്നൊരു തെല്ലാശങ്കയോടെയാണ് ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ സലൂജ പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇന്ന് മികച്ച ഹോം മെയ്ഡ് കേക്കുകള്‍ നിര്‍മിക്കുന്ന നിരവധി പേരുടെ ഇടയില്‍ മുന്‍നിരയിലാണ് സലൂജ. എങ്കിലും സംരംഭകയാകണോ തിരിച്ചു തന്റെ പ്രൊഫഷന്‍ സ്വീകരിക്കണോ എന്ന ചെറിയ സംശയത്തിലാണ് സലൂജ. ഡോക്ടറുടെയും കേക്ക് ക്രാഫ്റ്റിന്റെയും കൂടുതല്‍ വിശേഷങ്ങള്‍ വിഡിയോയില്‍  
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.