- Trending Now:
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സിഎൻജി കൻവേർഷൻ സെന്റർ ശൃംഖലയായ റെഡിഅസിസ്റ്റിന്റെ സിഎൻജിഫസ്റ്റ് കേരളത്തിലെ ആദ്യ സെന്റർ തിരുവനന്തപുരത്ത് തുറന്നു. മുൻനിര ഡിജിറ്റൽ റോഡ്സൈഡ് വാഹന സേവന ദാതാക്കളായ റെഡിഅസിസ്റ്റിന്റെ സംരംഭമാണ് പെട്രോൾ,ഡീസൽ വാഹനങ്ങൾ സിഎൻജിയിലേക്ക് മാറ്റുവാൻ സഹായിക്കുന്ന സിഎൻജിഫസ്റ്റ്. പരിസ്ഥിതിദിനത്തിൽ വി.ജോയ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കമ്പനിയുടെ പ്രവർത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ സെന്റർ തിരുവനന്തപുരത്ത് ലക്ഷ്മി ഓട്ടോ ഇലക്ട്രിക്കൽസിൽ ആരംഭിക്കുന്നത്. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇന്ധന ഉപയോഗത്തിന് വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുകയാണ് തിരുവനന്തപുരത്തെ പുതിയ സിഎൻജി കൺവേർഷൻ സെന്ററിന്റെ ലക്ഷ്യം. പെട്രോൾ, ഡീസൽ വാഹനങ്ങളെ സിഎൻജിയിലേക്ക് മാറ്റുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളും വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സേവനവും ഇവിടെ ലഭ്യമാണ്.
സംസ്ഥാനത്ത് വർധിച്ചു വരുന്ന ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സിഎൻജി പോലുള്ള ബദൽ ഇന്ധന മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വി.ജോയ് എംഎൽഎ പറഞ്ഞു. തിരുവനന്തപുരത്ത് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നതിലൂടെ കൂടുതൽ ആളുകൾക്ക് സിഎൻജിയിലേക്ക് മാറാനും അതുവഴി പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര ഗതാഗതമാർഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന കമ്പനി ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൃക്ഷതൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ദീപക്. എസ്. പി നിർവഹിച്ചു. ചടങ്ങിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ ആർ, ലക്ഷ്മി ഓട്ടോ ഇലക്ട്രിക്കൽസ് ഉടമ അബി. എസ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.