Sections

വെറ്ററിനറി സർജൻ, അസിസ്റ്റന്റ് പ്രൊഫസർ, ഫാർമസി മാനേജർ, അസിസ്റ്റന്റ്/എൽ.ഡി.ടൈപ്പിസ്റ്റ്, അധ്യാപക, ആയുർവേദ തെറാപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Jun 14, 2025
Reported By Admin
Recruitment opportunities for various posts including Veterinary Surgeon, Assistant Professor, Pharm

വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

അമ്പലപ്പുഴ മൊബൈൽ വെറ്ററിനറി യൂണീറ്റിലെ വെറ്ററിനറി സർജൻ തസ്തികയിലേയ് താൽകാലിക നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂൺ 17 രാവിലെ 10.30 മുതൽ 11 വരെ നടക്കും. വെറ്ററിനറി സയൻസിൽ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0477-2252431.

ഫാർമസി മാനേജർ നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസി മാനേജറിനെ നിയമിക്കും. യോഗ്യത: ഫാർമസിയിൽ ഡിഗ്രി/ ഡിപ്ലോമ, സംസ്ഥാന പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ്/ ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ/സ്റ്റോർ സൂപ്രണ്ട് തസ്തികയിൽ 10 വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം നിർബന്ധം. പ്രായപരിധി: 18-50. അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം hdsgmchkollam@gmail.com വിലാസത്തിൽ ജൂൺ 25 നകം ലഭിക്കണം. വിവരങ്ങൾക്ക്: www.gmckollam.edu.in ഫോൺ: 0474 2575050.

അസിസ്റ്റന്റ്/എൽ.ഡി.ടൈപ്പിസ്റ്റ് കരാർ നിയമനം

കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് കരാർ നിയമനം നടത്തും. സിവിൽ/ക്രിമിനൽ കോടതികളിൽ നിന്നും വിരമിച്ച യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പിൽ നിന്നും വിരമിച്ചവരുടെ അഭാവത്തിൽ മറ്റ് വകുപ്പുകളിൽ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. പ്രായപരിധി 62 വയസ്. ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തിൽ സമർപ്പിക്കണം അവസാന തീയതി: ജൂൺ 23.

അഭിമുഖം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തി വരുന്ന വർക്കിങ് പ്രൊഫഷണൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഈവനിങ് കോഴ്സുകളിലേക്ക് താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ജൂൺ 17 ന് അഭിമുഖം നടക്കും. ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഫസ്റ്റ് ക്ലാസാണ് യോഗ്യത. താൽപര്യമുള്ളവർ രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഇൻഫർമേഷൻ ഓഫീസർ (51,400-1,10,300), ഓഫീസ് അറ്റൻഡന്റ് (23,000- 50,200) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന ജൂൺ 28ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോപ്ലക്സ് (ഏഴാം നില), തമ്പാനൂർ തിരുവനന്തപുരം- 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

നിയമനം

തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 18ന് രാവിലെ 10ന് നടക്കും. സ്കൂൾ ഓഫ് ആർക്കിടെക്ചർ & പ്ലാനിങ്, കെമിക്കൽ, എൻജിനിയറിങ് വിഭാഗത്തിലേക്കും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 19ന് രാവിലെ 10ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.

അധ്യാപക ഒഴിവ്

തിരുവനന്തപുരം കരിക്കകം ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി (മലയാളം), യു.പി.എസ്.ടി (മലയാളം), എച്ച്.എസ്.ടി (ഇംഗ്ലീഷ്) എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16ന് രാവിലെ 10 ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ/പ്രോജക്ടുകളിൽ ആയുർവേദ തെറാപ്പിസ്റ്റ് താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 16ന് നടക്കും. യോഗ്യത: ആയുർവ്വേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ തെറാപ്പി കോഴ്സ് (ഡി.എ.എം.ഇ), ചെറുതുരുത്തിയിലെ നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയിൽ നിന്നുള്ള പഞ്ചകർമ തെറാപ്പി കോഴ്സ്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് മെഡിക്കൽ ഓഫീസിൽ (ഐഎസ്എം) എത്തണം. ഫോൺ: 0495 2371486.

അസി. പ്രൊഫസർ നിയമനം

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിക്ക് കീഴിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളേജിൽ അസി. പ്രൊഫസർ (ഇന്റീരിയർ ഡിസൈനിങ് ആൻഡ് ഫർണിഷിങ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എം.ആർക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ജൂൺ 25ന് വൈകീട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ഫോൺ: 8281574390, 0497 2965390.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.