- Trending Now:
മാടായി ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കെയർ ടേക്കർ, നൈറ്റ് വാച്ച്മാൻ, ഫുൾ ടൈം സ്വീപ്പർ (ഓരോ ഒഴിവുകൾ) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിന് പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഐ ടി ഐ യിൽ നേരിട്ട് സമർപ്പിക്കണം. പ്ലസ് ടു/പ്രീ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം, കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, പ്രായ പരിധി 35- 55 വയസ്സ് എന്നിവയാണ് കെയർ ടേക്കർക്ക് വേണ്ട യോഗ്യത. ഏഴാം ക്ലാസ്സ് പാസ്സ്, പ്രായ പരിധി 18-55 വയസ്സ് എന്നിവയാണ് നൈറ്റ് വാച്ച്മാന് വേണ്ട യോഗ്യത. ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം (ബിരുദധാരി ആയിരിക്കരുത്), പ്രായ പരിധി 35-55 വയസ്സ് എന്നിവയാണ് ഫുൾ ടൈം സ്വീപ്പറുടെ യോഗ്യത. ഫോൺ: 0497 2877300.
ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിടയുള്ളതുമായ ഒഴിവുകളിൽ അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലിക എം ബി ബി എസ് ഡോക്ടർമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഏത് സ്ഥാപനങ്ങളിലും ജോലി ചെയ്യുവാൻ താൽപര്യമുള്ള എം ബി ബി എസ് ഡോക്ടർമാർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30 മണിക്ക് മുമ്പായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂരിൽ ഹാജരാകണമെന്ന് ഡി എം ഒ അറിയിച്ചു. ഫോൺ : 0497 2700709.
കോട്ടയം: ഹരിതകർമ്മസേന പദ്ധതി നിർവഹണത്തിനായി ജില്ലാ കോ-ഓർഡിനേറ്ററെയും സി.ഡി.എസ് കോ-ഓർഡിനേറ്ററെയും കുടുംബശ്രീ വഴി നിയമിക്കുന്നു. ഒരു വർഷത്തേക്കാണു നിയമനം. ജില്ലാ കോ-ഓർഡിനേറ്ററുടെ ഒരൊഴിവും സി.ഡി.എസ്. കോഡിനേറ്ററുടെ 71 ഒഴിവുമാണുള്ളത്. കുടുംബശ്രീ അയൽക്കൂട്ട/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന. പ്രായപരിധി 25-40 വയസ്. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ടുവർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തിപരിചയം എന്നിവയാണ് ഹരിത കർമ്മസേന ജില്ലാ കോ-ഓർഡിനേറ്ററുടെ യോഗ്യത. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള സ്ത്രീകൾക്ക് സി.ഡി.എസ് കോ-ഓർഡിനേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാഫീസായി കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷകൾ സെപ്റ്റംബർ 13 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം -2 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും സന്ദർശിക്കുക വെബ്സൈറ്റ്: www.kudumbashree.org ഫോൺ :0481-2302049.
തിരുവനന്തപുരം സർക്കാർ ഹോമിയോ ആശുപത്രിയിൽ നടപ്പാക്കുന്ന സീതാലയം പദ്ധതിയിൽ ലേഡി സൈക്കോളജിസ്റ്റ് തസ്തികയിലേക്ക്, താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.എ സൈക്കോളജിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 45 വയസ്. പ്രതിമാസം 30,995 രൂപ വേതനമായി ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തിയ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം dmohomoeotvm@kerala.gov.in എന്ന മെയിലിലേക്കോ നേരിട്ടോ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. ഇന്റർവ്യൂ തിയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2474266.
തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് വെറ്റിനറി ഡോക്ടർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സെപ്റ്റംബർ 3നു രാവിലെ 11 മണിക്ക് തിരുവനന്തപുരത്തു വഴുതക്കാടുള്ള കേരള വനം വകുപ്പ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലായിരിക്കും ഇന്റർവ്യൂ.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ഫുട്ബോൾ, ബാസ്കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും, ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും, രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ സെപ്റ്റംബർ 5ന് രാവിലെ 11 മണിക്ക് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഡിഗ്രി / മൂന്നുവർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 4 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.sctce.ac.in.
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ രസതന്ത്ര വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക (അസിസ്റ്റന്റ് പ്രൊഫസർ) താത്കാലിക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ കെമിസ്ട്രി ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് / പിഎച്ച്ഡി അഭികാമ്യം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി സെപ്റ്റംബർ 5 ന് രാവിലെ 10 ന് അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484, 0471 2300485.
മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് ബിരുദധാരികളിൽ നിന്നും അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നു. ഒരു വർഷമാണ് കാലാവധി. സെപ്റ്റംബർ 9ന്, രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിൽ നിയമനം നടത്തും. പ്രതിമാസ വേതനം 36,000 രൂപ. ഡി.എം.എസ്.പി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർ.സി.ഐ അംഗീകാരം, രണ്ടു വർഷത്തെ ക്ലിനിക്കൽ പരിചയം, ലേണിങ് ഡിസബിലിറ്റിയിലുള്ള വൈദഗ്ധ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സെപ്റ്റംബർ 10 ന് രാവിലെ 10ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org. ഫോൺ: 0471 - 2553540.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.