Sections

രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Monday, Mar 06, 2023
Reported By Admin
2000 Rupees Note

2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായി റിസർബാങ്ക് ബാങ്ക്


രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 - 19 സാമ്ബത്തിക വർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു.

നോട്ടുകൾ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നും റിസർബാങ്ക് വ്യക്തമാക്കുന്നു.

അതേസമയം 100 200 500, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച രേഖകളിൽ സൂചിപ്പിക്കുന്നു. 2021 22 കാലയളവിൽ ആയിരം നൂറു രൂപ നോട്ട് അച്ചടിക്കാൻ ചിലവഴിക്കേണ്ടി വന്നത് 1770 രൂപ മാത്രമാണ്. യഥാക്രമം 1000 - 200 രൂപ നോട്ടുകൾ അച്ചടിക്കാൻ 2370 രൂപയും 1000 , 500 രൂപ നോട്ടുകൾ അച്ചടിക്കാൻ 2290 രൂപയും, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ 3530 രൂപയും വേണ്ടിവന്നുവെന്നും റിസർവ്ബാങ്ക് നൽകിയ മറുപടിയിൽ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.