Sections

നിങ്ങൾ അറിയാതെ അക്കൗൗണ്ടിൽ നിന്ന് 295 രൂപ പോയോ; ഇതാണ് കാരണം

Saturday, Mar 04, 2023
Reported By admin
bank

സുഗമമാക്കാൻ സഹായിക്കുന്നത് നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് ആണ്


ഈ ദിവസങ്ങളിൽ ഇടപാട് നടത്താതെ തന്നെ 295 രൂപ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്തതായി സോഷ്യൽമീഡിയയിൽ അടക്കം നിരവധി എസ്ബിഐ അക്കൗണ്ട് ഉടമകളുടെ പരാതി പ്രവാഹം. അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്തത് തിരിച്ച് ക്രെഡിറ്റ് ചെയ്തില്ലെന്നും പാസ്ബുക്കിലും ബാങ്ക് സ്റ്റേറ്റ്മെന്റിലും ഡെബിറ്റ് ചെയ്തതായി കാണിച്ചിട്ടുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. 

യഥാർഥത്തിൽ ഇഎംഐ അടയ്ക്കുന്നതിന് ആവശ്യമായ തുക അക്കൗണ്ടിൽ നിലനിർത്തുന്നതിൽ വീഴ്ച വരുത്തിയതിനുള്ള പിഴയാണ് ഈ തുക. മുൻകൂട്ടി നിശ്ചയിച്ച സമയത്ത് പതിവായി അടച്ചുപോകുന്ന ഇഎംഐ സംവിധാനം സുഗമമാക്കാൻ സഹായിക്കുന്നത് നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് ആണ്. ഇഎംഐയ്ക്കായി അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റാക്കായി പണം ഡെബിറ്റ് ചെയ്യാൻ സഹായിക്കുന്നതാണ് ഇതിന്റെ കടമ.

വായ്പയോ ഇഎംഐയോ എടുക്കുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച സമയത്ത് പതിവായി  സേവിങ്സ് അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇഎംഐയ്ക്കായി അക്കൗണ്ടിൽ മതിയായ തുക കരുതേണ്ടത് അത്യാവശ്യമാണ്. ഇഎംഐ പിടിക്കുന്ന ദിവസത്തിന് മുൻപ് തന്നെ അക്കൗണ്ടിൽ ആവശ്യത്തിന് പണം ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഉദാഹരണമായി അഞ്ചിനാണ് ഇഎംഐ തീയതിയെങ്കിൽ നാലിന് തന്നെ ആവശ്യത്തിന് പണം അക്കൗണ്ടിൽ കരുതണം എന്ന് സാരം.

ഇതിൽ വീഴ്ച വരുത്തുമ്പോൾ പിഴയായി 250 രൂപയാണ് ഈടാക്കുന്നത്. ഇതിന് പുറമേ 18 ശതമാനം ജിഎസ്ടി കൂടി ചേരുമ്പോൾ വരുന്ന 295 രൂപയാണ് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്തിരിക്കുന്നത്. ഇഎംഐ മാനഡേറ്റ് ബൗൺസായതിന് പിഴയായാണ് തുക ചുമത്തിയിരിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.