Sections

ബോളിവുഡ് താരങ്ങളുടെ അടക്കം പേരിൽ വ്യാജ ക്രെഡിറ്റ് കാർഡ്, 21 ലക്ഷത്തിന്റെ ഷോപ്പിങ്, അറസ്റ്റ്

Friday, Mar 03, 2023
Reported By admin
credit card

ബോളിവുഡ് താരങ്ങളുടെ അടക്കം സെലിബ്രിറ്റികളുടെ പേര് ഉപയോഗിച്ച് ക്രഡിറ്റ് കാർഡുകൾ നിർമിച്ച് വൻ തട്ടിപ്പ്. ഓൺലൈനായി ലഭ്യമാകുന്ന ജിഎസ്ടി തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് പാൻ കാർഡ് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 21.32 ലക്ഷത്തോളം രൂപയ്ക്ക് ഇവർ പർച്ചേസ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

അഭിഷേക് ബച്ചൻ, ഷിൽപ ഷെട്ടി, മാധുരി ദീക്ഷിത്, ഇമ്രാൻ ഹാഷ്മി, മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോനി എന്നിവരുടെ പേരിലാണ് ഇവർ വ്യാജ ക്രഡിറ്റ് കാർഡുകൾ നിർമിച്ചത്.

തട്ടിപ്പ് നടത്തിയത് ഇങ്ങനെ

ഗൂളിൽ നിന്നും താരങ്ങളുടെ ജനന തീയതിയും പാൻ കാർഡ് വിവരങ്ങളും ചോർത്തി ആദ്യം വ്യാജ പാൻ കാർഡ് സംഘടിപ്പിക്കും. ഇതുപോലെ തന്നെ ആധാർ കാർഡും നിർമിച്ച ശേഷം ക്രഡിറ്റ് കാർഡിന് അപേക്ഷിക്കും. വിവരങ്ങൾ നൽകുന്നതിൽ പേരും മറ്റ് വിവരങ്ങളും താരങ്ങളുടെ നൽകും. വീഡിയോ-ഫോട്ടോ വേരിഫിക്കേഷന് സ്വന്തം ഫോട്ടോയും സമർപ്പിക്കും.

അതായത് അഭിഷേക് ബച്ചന്റെ പേരിൽ കാർഡ്, ഫോട്ടോ മറ്റൊരാളുടെ. ഒരു കംപ്യൂറിൽ നിന്ന് തന്നെ നിരവധി പ്രൊഫൈലുകൾ ഉണ്ടാക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പൂന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'വൺ കാർഡ്' എന്ന സ്റ്റാർട്ട് ആപ്പ് കമ്പനി അപേക്ഷകൾ പരിശോധിക്കുന്നത്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.

7 കംപ്യൂട്ടറുകളിൽ നിന്നുമായി പ്രതികൾ സമർപ്പിച്ചത് 83 പേരുടെ പാൻ കാർഡ് വിവരങ്ങളാണെന്ന് കമ്പനി പറഞ്ഞു. ഇത് കോൺടാക്റ്റ്ലെസ് മെറ്റൽ ക്രെഡിറ്റ് കാർഡാണ്, വൺ കാർഡ് വൺ സ്കോർ ആപ്പിലെ വെർച്വൽ റെൻഡേഷൻ വഴി ഉപഭോക്താവിന് ഏത് ഓൺലൈൻ അല്ലെങ്കിൽ ആപ്പ് വഴിയും ഇത് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.