Sections

മൊബൈൽ സ്പോട്ട് ലൈറ്റ്, സൈഡ് വീൽ സ്കൂട്ടർ, ലാപ്ട്ടോപ്പ് തുടങ്ങിയവ വിതരണം ചെയ്യുന്നതിനും ആനിവേറ്റഡ് വീഡിയോ നിർമ്മിക്കുന്നതിനുമായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Friday, Dec 15, 2023
Reported By Admin
Tenders Invited

മൊബൈൽ സ്പോട്ട് ലൈറ്റ് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് &റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗത്തിലേക്ക് മൊബൈൽ സ്പോട്ട് ലൈറ്റ് എൽ. ഇ. ഡി ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 21ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു രണ്ടിന് തുറക്കും. ഫോൺ: 0481 2597279,2597284.

സൈഡ് വീൽ സ്കൂട്ടർ വിതരണം ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു

മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടർ വിതരണം ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 27. വിവരങ്ങൾക്ക് https://etenders.kerala.gov.in/nicgep/app?component=$DirectLink ഫോൺ 0474 504411.

ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് ക്വാട്ടേഷൻ ക്ഷണിച്ചു

സർക്കാർ വിക്ടോറിയ ആശുപത്രി മെഡിക്കൽ റെക്കോർഡ് ലൈബ്രറിയിലേക്ക് ഒരു ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് ക്വാട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 19. ഫോൺ 0474 2752700.

ആനിമേറ്റഡ് വീഡിയോ നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഉത്തരവാദിത്ത രക്ഷാകർതൃത്വം എന്ന വിഷയത്തെ ആസ്പദമാക്കി അതിഥി തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ആനിമേറ്റഡ് വീഡിയോ നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ആനിമേറ്റഡ് വീഡിയോ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ക്രിപ്റ്റും, നിർമ്മാണ ചെലവും ഏറ്റവും കുറഞ്ഞ നിരക്കിൽ നിർമ്മിച്ച് നൽകാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപങ്ങൾ എന്നിവയിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന സ്ഥലം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം ഗ്രൗണ്ട് ഫ്ളോർ, എ 3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാക്കനാട്, ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി :ഡിസംബർ 27 ഉച്ചയ്ക്ക് 3 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2959177.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.