- Trending Now:
സെയിൽസുകാർക്ക് ഉണ്ടാകേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്. ജീവിതത്തിൽ അവർ നിർബന്ധമായും ഈ പറയുന്ന കാര്യങ്ങൾ ചെയ്താൽ മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളൂ.
സെയിൽസ് മടിപിടിച്ച് ചെയ്യേണ്ട ഒരു ജോലിയല്ല. വേറെ ജോലികൾ ഒന്നും കിട്ടാതെ ഇറങ്ങേണ്ട ഒരു ജോലിയല്ല സെയിൽസ്. ഏറ്റവും അധികം ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യേണ്ട ഒരു ജോലിയാണ് ഇത്. ഏറ്റവും കൂടുതൽ ശമ്പളസാധ്യതകളും വികസിക്കുവാൻ സാധ്യതകളുള്ളതും എപ്പോഴും സജീവമായി ഇരിക്കുന്നതുമായ ഒരു ജോലിയാണ് സെയിൽസ്. വേറെ ജോലി ഒന്നും കിട്ടാത്തത് കൊണ്ട് ഇതിന് ഇറങ്ങിത്തിരിക്കുന്നവർക്ക് വിജയിക്കാൻ പറ്റിയ ഒരു മേഖലയല്ല സെയിൽസ്.
റിസ്കില്ലാതെ സെയിൽസിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. ഓരോ ദിവസവും വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു മേഖല കൂടിയാണ് സെയിൽസ്. അതിനനുസരിച്ചുള്ള റിസ്ക് വളരെ കൂടുതലാണ്. കോമ്പറ്റീഷൻ വളരെയധികം കൂടിയ ഒരു വിഭാഗമാണ് സെയിൽസ്. അതുകൊണ്ടുതന്നെ നിങ്ങൾ അതിനുവേണ്ടി തയ്യാറെടുക്കുക.
കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലെങ്കിൽ സെയിൽസിൽ ഒരിക്കലും വിജയിക്കുവാൻ സാധിക്കില്ല. നിങ്ങൾക്ക് നല്ല ആശയങ്ങളുണ്ട് പക്ഷേ അത് കസ്റ്റമറിനെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നില്ല എങ്കിൽ സെയിൽസിൽ മുന്നോട്ടു പോവുക പ്രയാസമാണ്.
ആൾക്കാരുമായി എപ്പോഴും നല്ല ബന്ധങ്ങൾ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കണം. ആൾക്കാരുമായി നല്ല പെരുമാറ്റം കാഴ്ചവയ്ക്കുക. നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയാത്ത ഒരാൾക്ക് സെയിൽസിൽ മുന്നോട്ടു പോകാൻ സാധ്യമല്ല. നല്ല ബന്ധങ്ങളാണ് സെയിൽസിനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ബന്ധങ്ങൾ ഇല്ലെങ്കിൽ സെയിൽസ് ഇല്ല. അതുകൊണ്ട് ആർക്കാരുമായി നല്ല ബന്ധങ്ങളിലേക്ക് കൊണ്ട് എത്തിക്കുക.
നിങ്ങളുടെ സെയിൽസ് മൂല്യാധിഷ്ഠിതമായിരിക്കണം. മറ്റുള്ളവരെ പറ്റിച്ച് കാശുണ്ടാക്കുക എന്ന ലക്ഷ്യമാകരുത്. നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ജനങ്ങൾക്ക് ഉപകാരപ്രദമായതായിരിക്കണം. നിങ്ങൾ അതിന്റെ ഒരു ഭാഗമായാൽ മാത്രമേ സെയിൽസിൽ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.
സെയിൽസിൽ എല്ലാവരും ചെയ്യുന്നതുപോലെയല്ല ചെയ്യേണ്ടത്. നിങ്ങൾ നിങ്ങളുടെതായ പ്രത്യേകതകൾ കൊണ്ടുവരാൻ ശ്രമിക്കണം. മറ്റുള്ളവരെ അനുകരിക്കുന്നത് കൊണ്ട് തെറ്റില്ല പക്ഷേ നിങ്ങളുടേതായ പ്രത്യേകതകൾ കൂടി അതിനോടൊപ്പം കൊണ്ടുവരാൻ ശ്രമിക്കണം. ഉദാഹരണമായി പ്രിയദർശന്റെ സിനിമകൾ പലതും കോപ്പിയടിയാണ് അങ്ങനെയാണെങ്കിൽ പോലും പ്രിയദർശന്റെതായ പ്രത്യേകതകൾ ആ സിനിമകളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ സിനിമകളൊക്കെ വിജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സെയിൽസിൽ നിങ്ങളുടേതായ പ്രത്യേകതകൾ കൊണ്ടുവരിക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇങ്ങനെ നിരന്തരം ചെയ്യുമ്പോൾ നിങ്ങളുടെതായ ഒരു ശൈലി സ്വാഭാവികമായും ഉണ്ടാകും.
എല്ലാദിവസവും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കുക. To do ലിസ്റ്റ് പോലെ തയ്യാറാക്കി ചെയ്യുക.
സെയിൽസിന് പോകുമ്പോൾ എന്തെങ്കിലും സംസാരിക്കുക എന്നുള്ളതല്ല, അതിനു വേണ്ടി തയ്യാറായി വേണം നിങ്ങൾ പോകേണ്ടത്. ഉദാഹരണമായി പഠിപ്പിക്കുന്ന ടീച്ചർമാർ പഠിപ്പിക്കുന്നതിനു മുൻപായി നോട്ട് തയ്യാറാക്കിയതിനുശേഷം ആണ് ക്ലാസ്സ് എടുക്കുന്നത്. അതുപോലെ നിങ്ങൾ ഒരു കസ്റ്റമറിനെ കാണാൻ പോകുമ്പോൾ പോകുന്നതിനു മുന്നേ എങ്ങനെ പറയണം, എന്ത് പറയണം എന്നതിനെക്കുറിച്ച് വ്യക്തമായി സ്ക്രിപ്റ്റ് തയ്യാറാക്കി അതിനനുസരിച്ച് സംസാരിക്കണം. ഇത് നിങ്ങളെ ജോലിയിൽ വളരെയധികം ഉയരങ്ങളിലേക്ക് കൊണ്ടെത്തിക്കുവാൻ സഹായിക്കും.
നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനോട് കൂറ് കാണിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.സ്ഥാപനത്തിനോട് മാത്രമല്ല കസ്റ്റമറിനോടും മറ്റും കൂറ് കാണിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അവരുള്ളത് കൊണ്ടാണ് നിങ്ങൾ ഉള്ളത് അതുകൊണ്ട് എപ്പോഴും നന്ദിയുള്ള ഒരാളായി തുടരുക. ഇത്രയും കാര്യങ്ങൾ സെയിൽസിൽ ജോലി ചെയ്യുന്ന ഒരാൾക്ക് അത്യാവശ്യമുണ്ടാകേണ്ടവയാണ്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.