Sections

ഏറ്റവും ചെലവേറിയ ലോകകപ്പ്; ഖത്തറിന് ലഭിക്കുന്നത്, നേട്ടമോ? ബാധ്യതയോ?

Saturday, Nov 26, 2022
Reported By admin
world cup

ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ചെലവേറിയ ലോകകപ്പാണിത്


ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോകകപ്പിന് ഖത്തറില്‍ തുടക്കമായിക്കഴിഞ്ഞു. ഫിഫ ലോകകപ്പിന് ഒരു മിഡില്‍ ഈസ്റ്റേണ്‍ രാജ്യം ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്. ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ചെലവേറിയ ലോകകപ്പാണിത്. 2010 മുതല്‍ ഏകദേശം 220 ബില്യണ്‍ ഡോളറോളം രൂപ, ലോകകപ്പിനായി ഖത്തര്‍ ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇത് ലോകകപ്പിനായി 2018ല്‍ റഷ്യ ചെലവഴിച്ചതിന്റെ 15 ഇരട്ടിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിന് മാത്രമായി ഖത്തര്‍ നീക്കിവെച്ചത് 300 ബില്യണ്‍ ഡോളറാണ്.

എന്നാല്‍ ലോകകപ്പ് അവസാനിക്കുമ്പോള്‍, വലിയ സാമ്പത്തിക ലാഭവും ഖത്തറിനുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആകര്‍ഷിക്കുന്ന കായിക മാമാങ്കം, ഖത്തറിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് 20 ബില്യണ്‍ ഡോളറിലധികം സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക ടൂര്‍ണ്ണമെന്റുകള്‍, ഫുഡ് ഓര്‍ഡറിംഗ്, ഹോട്ടല്‍ ബുക്കിംഗുകള്‍ തുടങ്ങിയവയിലൂടെ വലിയൊരു ശതമാനം വരുമാനം സമ്പദ് വ്യവസ്ഥയിലേയ്ക്ക് ഒഴുകുമെന്നാണ് വിലയിരുത്തുന്നത്.

2022 അവസാനത്തോടെ, ഖത്തറിന്റെ ജിഡിപിയില്‍ 4.1% ഉയര്‍ച്ചയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. ഖത്തറിലെ വന്‍കിട കമ്പനികള്‍ക്ക് മാത്രമല്ല ലോകകപ്പ് സാമ്പത്തികലാഭമുണ്ടാക്കാന്‍ പോകുന്നത്. എംഎസ്എംഇ മേഖലയും ഗണ്യമായ വളര്‍ച്ച കൈവരിക്കും. ഖത്തറിലെ സ്റ്റാര്‍ട്ടപ്പുകളും ലോകകപ്പില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്. 

ദോഹ ആസ്ഥാനമായുള്ള ടെക് സ്റ്റാര്‍ട്ടപ്പായ ആര്‍വെക്സ് (Arvex) ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ വെര്‍ച്വല്‍ റിയാലിറ്റി ടൂറുകള്‍ നല്‍കുന്നുണ്ട്. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് sKora, കായിക താരങ്ങളുടെ കഴിവുകള്‍, പ്രകടനം എന്നിവ വിലയിരുത്തി അവരുടെ കരിയര്‍ മാപ്പ് തയ്യാറാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. ഖത്തറിന്റെ സുപ്രീം കമ്മിറ്റിയുടെ പ്രത്യേക ലോകകപ്പ് ചലഞ്ചിന്റെ ഭാഗമായി, ലോകകപ്പിന് പിന്തുണയേകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും, ആശയങ്ങള്‍ക്കും മെന്ററിംഗ്, പരിശീലനം, സാമ്പത്തിക സഹായം എന്നിവ വാഗ്ദാനം ചെയ്തിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.