Sections

സംരംഭങ്ങളുടെ അഭിമാന പ്രദർശനവുമായി പുത്തരിക്കണ്ടം മൈതാനം

Monday, Nov 06, 2023
Reported By Admin
Keraleeyam 2023

കേരളീയത്തോടനുബന്ധിച്ച് പുത്തരിക്കണ്ടത്ത് ഒരുക്കിയ പ്രദർശന - വിപണന മേളയിൽ അഭിമാനമായി സംരംഭങ്ങൾ. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊതു-സ്വകാര്യ മേഖലകളിൽ ഉൾപ്പടെയുള്ള 120 സംരംഭങ്ങളാണ് വിപണന മേളയിൽ പുത്തരിക്കണ്ടത്ത് മാത്രമായുള്ളത്.

ഭക്ഷ്യസംസ്കരണം, തടി/കരകൗശല വസ്തുക്കൾ, ആയുർവേദം, മരുന്നുകൾ, ശുചിത്വ പരിപാലന വസ്തുക്കൾ, അടുക്കള സാധനങ്ങൾ, തേൻ, അഗ്രോ ഫുഡ്, പേപ്പർ ഉത്പ്പന്നങ്ങൾ, ഹാൻഡ് ലൂം, ഫർണിച്ചർ, സൗന്ദര്യ വർധക വസ്തുക്കൾ, ബാംബൂ ഉത്പ്പന്നങ്ങൾ, റെക്സിൻ, ലെഥർ ഉത്പന്നങ്ങൾ, ലീഫ് പ്ലേറ്റുകൾ, മൺപാത്രങ്ങൾ, കൈത്തറി ഖാദി ഉത്പ്പന്നങ്ങൾ, മെഡിക്കൽ -വെൽനെസ് ഉത്പ്പന്നങ്ങൾ, തുണിത്തരങ്ങൾ, കെമിക്കൽ ഉത്പ്പന്നങ്ങൾ, വളം നിർമാണം, സോപ്പു നിർമാണം തുടങ്ങിയ വ്യത്യസ്ത സംരംഭങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് മേളയിലുള്ളത്.

Keraleeyam Enterprises Exhibitions

യുവ സംരംഭകർ, സ്ത്രീ സംരംഭകർ , വിവിധ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ വിജയകരമായി നടക്കുന്ന സ്ഥാപനങ്ങളാണ് മേളയിൽ കൂടുതലും. മോഹൻ, സാഹിന, സജി, ലേഖ, കുഞ്ഞുമോൾ തുടങ്ങിയവരെല്ലാം മേളയിലെ പുതുസംരംഭകരിൽ ചിലർ മാത്രം. പ്രദർശന വിപണന മേള സന്ദർശിക്കാനെത്തുന്നവർ ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനാൽ പുത്തരിക്കണ്ടം മൈതാനത്ത് കച്ചവടം പൊടി പൊടിക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.