- Trending Now:
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇഡബ്ല്യുഎസ്) ഉദ്യോഗാർഥികൾക്ക് വരുമാന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള തടസ്സം പരിഹരിക്കാൻ പി എസ്സ് സി യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരോടു വിശദീകരണം തേടി. ഉദ്യോഗാർഥികൾ ഇഡബ്ല്യുഎസ് ആണെന്നു പ്രൊഫൈലിലും വിരുദ്ധമായി അപേക്ഷയിലും രേഖപ്പെടുത്തുന്നതാണ് പ്രശ്നത്തിനു കാരണമെന്ന് അവർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇങ്ങനെ പിഴവു വരുത്തിയ ഓരോ ഉദ്യോഗാർഥിയുടെയും അപേക്ഷയും പ്രൊഫൈലും പരിശോധിച്ചു തിരുത്താനാണു തീരുമാനം.
10 ലക്ഷം പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍... Read More
എട്ടു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്നിഷ്യൻ-ഈഴവ/തിയ്യ/ ബില്ലവ, യൂണിവേഴ്സിറ്റികളിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ), സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി- എസ്സിസിസി), കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 1, പി എസ്സ് സിയിൽ സെക്ഷൻ ഓഫിസർ (പട്ടിക വർഗം),സബ് ട്രഷറി ഓഫിസർ/അസിസ്റ്റന്റ് ട്രഷറി ഓഫിസർ/സീനിയർ സൂപ്രണ്ട്/സ്റ്റാമ്പ് ഡിപ്പോ ഓഫിസർ (പട്ടികജാതി/വർഗം), ആരോഗ്യ വകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്നിഷ്യൻ, ഹയർ സെക്കൻഡറിയിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് (ജൂനിയർ) തസ്തികകളിലേക്കാണ് പട്ടിക പ്രസിദ്ധീകരിക്കുക.
ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ... Read More
വിവിധ കമ്പനി/ബോർഡ് / കോർപറേഷനുകളിൽ അക്കൗണ്ടന്റ് / ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/അസി.മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് 2, അക്കൗണ്ടന്റ് ഗ്രേഡ് 2/അക്കൗണ്ട്സ് ക്ലാർക്ക്/ജൂനിയർ അക്കൗണ്ടന്റ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് 2,സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സിൽ ക്ലാർക്ക് (നേരിട്ടുള്ള നിയമനം) തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ ജനറൽ സർജറി(ഒബിസി), കെടിഡിസിയിൽ ബോട്ട് ഡ്രൈവർ, ബോട്ട് ഡ്രൈവർ(ഈഴവ), ആലപ്പുഴ, തൃശൂർ ജില്ലകളിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടിക വർഗം), വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ ടീച്ചർ മാത്തമാറ്റിക്സ് (ജൂനിയർ- പട്ടിക വർഗം), നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ് (ജൂനിയർ- പട്ടികവർഗം) തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.
അക്ഷയ സെന്ററിനെ കുറിച്ച് പരാതിയുണ്ടോ ?... Read More
ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൽറ്റന്റ് (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-എൽസി/എഐ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ പ്രോസ്തോഡൊണ്ടിക്സ്(ധീവര), വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ), വയനാട് ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്-എൽപിഎസ്- പട്ടികജാതി), ഹയർ സെക്കൻഡറിയിൽ എച്ച്എസ്എസ്ടി ഉറുദു (ജൂനിയർ- പട്ടികജാതി),സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) അസി.പ്രഫസർ (ആർക്കിടെക്ചർ-പട്ടിക വർഗം)എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്) തസ്തികയിലേക്ക് ഒഎംആർ പരീക്ഷ നടത്തും.ജയിൽ വകുപ്പിൽ അസി.പ്രിസൺ ഓഫിസർ തസ്തികയിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.
റാങ്ക് പട്ടികയിൽ നിന്നു പേരു നീക്കാം
തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്നു പേര് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റിലിംക്വിഷ്മെന്റ് സംബന്ധിച്ച സന്ദേശം പൊതുഅറിയിപ്പായി എല്ലാ ഉദ്യോഗാർഥികൾക്കും പ്രൊഫൈൽ വഴി നൽകിയിട്ടുണ്ടെന്നും പേര് നീക്കം ചെയ്യുന്നവർ മാത്രം നിർദേശം പാലിച്ചാൽ മതിയെന്നും പി എസ്സ് സി അധികൃതർ അറിയിച്ചു. അല്ലാത്തവർ ഇത് അറിയിപ്പായി മാത്രം കണക്കാക്കിയാൽ മതി.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പേരു നീക്കം ചെയ്യുന്നതിനു സമർപ്പിക്കുന്ന നോട്ടറി സത്യവാങ്മൂലത്തിൽ അപേക്ഷകനെ തിരിച്ചറിഞ്ഞെന്നും തന്റെ മുന്നിൽവച്ചാണ് ഒപ്പ് രേഖപ്പെടുത്തിയത് എന്നുമുള്ള സാക്ഷ്യപ്പെടുത്തൽ ഉണ്ടാകണം. അടുത്ത ജനുവരി 1 മുതൽ ഇത്തരം അപേക്ഷകൾ മാത്രമേ പേരു നീക്കം ചെയ്യുന്നതിനു പരിഗണിക്കുകയുള്ളൂ. ഇതിനോടകം അപേക്ഷിച്ചവർക്ക് ഇപ്രകാരം സാക്ഷ്യപ്പെടുത്തലുള്ള നോട്ടറിയുടെ പുതിയ സത്യവാങ്മൂലം ഹാജരാക്കാൻ അടുത്ത മാസം 10 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.