- Trending Now:
തൃശ്ശൂർ: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫാം പ്ലാൻ വികസന സമീപന പദ്ധതി പ്രകാരം കാർഷിക സംരംഭകർ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കർഷക ഉത്പാദക സംഘങ്ങൾ, കർഷക ഉത്പാദക കമ്പനികൾ എന്നിവർക്കായി ബ്ലോക്ക് തലത്തിൽ പ്രൊജക്റ്റ് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നു.
വിവിധ മേഖലകളിൽ സംരംഭകർക്ക് ലഭ്യമാകുന്ന സബ്സിഡികൾ, ലോണുകൾ, യന്ത്രോപകരണങ്ങൾ, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സഹായം, മാർക്കറ്റിംഗ് എന്നിവ ഉൾപ്പെടുത്തി പ്രൊജക്ടുകൾ തയ്യാറാക്കി നൽകും. ഇതുമായി ബന്ധപ്പെട്ട് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉൽപാദനം, സംസ്കരണം, വിപണനം, ഭാവിയിലെ ഉൽപന്ന വിപണന തന്ത്രങ്ങൾ എന്നിവയ്ക്ക് അനുസൃതമായി പ്രോജക്ടുകൾ തയ്യാറാക്കുന്നതിന് താല്പര്യമുള്ള സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കയർ ഉത്പ്പന്നവിപണനം-സംരംഭകരെ ക്ഷണിക്കുന്നു... Read More
സംരംഭവുമായി ബന്ധപ്പെട്ട് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ കൃഷിഭവനിൽ സമർപ്പിക്കാം. അവസാന തീയതി നവംബർ 18.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.