Sections

പ്രോക്ടോളജി ശിൽപശാല സെപ്റ്റംബർ 23, 24 തീയതികളിൽ കൊച്ചിയിൽ

Thursday, Sep 21, 2023
Reported By Admin
Proctology workshop

കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്ഷോപ്പ് & ഫെലോഷിപ്പ് ശിൽപശാല 2023 സെപ്റ്റംബർ 23, 24 തീയതികളിൽ കൊച്ചിയിൽ നടക്കും. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗം, വെർവാൻഡൽ ഇൻസ്റ്റിറ്റ്യൂട്ട്, കീഹോൾ ക്ലിനിക്ക് കൊച്ചി എന്നിവർ ശിൽപശാലയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം ശസ്ത്രക്രിയാ വിദഗ്ധർ ശിൽപശാലയിൽ പങ്കെടുക്കുമെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ ഡി മധുകർ പൈ പറഞ്ഞു.

കൊച്ചി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ, ശ്രീ. എസ്. കെ അബ്ദുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യും. മിനിമലി ഇൻവേസീവ് സർജറി വിഭാഗം മേധാവി ഡോ. ആർ പത്മകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഡോ. ഡി. മധുകർ പൈ, ഡോ. ഫാരിഷ് ഷംസ്, ഡോ. എസ്. ഡി. ശിവടെ, ഡോ. പ്രശാന്ത് രഹത്തെ, ഡോ. എൽ.ഡി. ലഡൂക്കർ, ഡോ. ശാന്തി വർധനി, ഡോ. മോഹൻ മാത്യു എന്നിവർ അഭിസംബോധന ചെയ്യും.

പൈൽസ്, ഫിഷർ, ഫിസ്റ്റുല, പിലോനിഡൽ സൈനസ്, പ്രോലാപ്സ്, തുടങ്ങിയ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന ശസ്ത്രക്രിയാ സ്പെഷ്യാലിറ്റി വിഭാഗമാണ് പ്രോക്ടോളജി. ഈ രോഗങ്ങൾ സാധാരണയായി ശരീരത്തിൽ മറഞ്ഞിരിക്കുന്നവയാണ്. തങ്ങൾക്ക് രോഗമുണ്ടെന്ന് കുടുംബാംഗങ്ങളോട് പോലും പറയുവാൻ ആളുകൾ മടിക്കുന്നു. ഇത് ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും, ശസ്ത്രക്രിയാ വിദഗ്ധർക്ക് അറിവ് വർദ്ധിപ്പിക്കുകയും, സുരക്ഷിതവും സൗകര്യപ്രദവുമായ ശസ്ത്രക്രിയകൾ ഉറപ്പുവരുത്തുന്നതുമാണ് ഈ ശിൽപശാലയുടെ ലക്ഷ്യം.

കുറഞ്ഞ കാലയളവിൽ, സ്റ്റാപ്ലറുകൾ, കീഹോൾ സർജറി, ലേസർ, സ്ക്ളീറോതെറാപ്പി തുടങ്ങി നിരവധി പുരോഗതികളുള്ള ഒരു വികസ്വര മേഖലയാണിത്. അതിനാൽ ഈ നടപടിക്രമങ്ങൾ, വീഡിയോകൾ, തത്സമയ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിഷയങ്ങൾ, പങ്കെടുക്കുന്ന ശസ്ത്രക്രിയാ വിദഗ്ധരുടെ അറിവ് വർദ്ധിപ്പിക്കും. ശിൽപശാലയ്ക്ക് ശേഷം നടത്തുന്ന പരീക്ഷയിൽ വിജയികളായ പ്രതിനിധികൾക്ക് ഫെലോഷിപ്പ് നൽകും.

ഡോ. ആർ. പത്മകുമാർ, ഡോ. മധുകര പൈ ഡി, ശ്രീമതി പ്രേമ്ന സുബിൻ. എന്നിവർ എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.