Sections

രോഗിയുടെ പ്രായം 110; ഇടുപ്പെല്ല്  ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോ. പ്രിൻസ് ഷാനവാസ് ഖാനും സംഘവും

Wednesday, Sep 20, 2023
Reported By Admin
Apollo Adlux Hospital

  • ഇടുപ്പെല്ല് ശസ്ത്രക്രീയ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ രോഗിയാണ് ഫാത്തിമ

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗിയുടെ ഇടുപ്പെല്ല് പൊട്ടിയതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോ. പ്രിൻസ് ഷാനവാസ് ഖാനും സംഘവും. 110 വയസ്സുള്ള ഫാത്തിമ എന്ന രോഗിയുടെ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിനിയായ ഫാത്തിമ വീണ് ഇടുപ്പെല്ലിന് പൊട്ടലുമായാണ് ആശുപത്രിയിലെത്തിയത്.

'ബ്രിട്ടനിൽ നിന്നുള്ള 112 വയസ്സുള്ള സ്ത്രീയാണ് ലോകത്ത് ഇടുപ്പ് മാറ്റിവയ്ക്കൽ നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് വിശ്വസിക്കപ്പെടുന്നത്, അതിനൊപ്പം നിൽക്കുന്ന നേട്ടം കൈവരിക്കാനും രോഗിയെ പഴയ ജീവിതനിലവാരത്തിലേക്ക് എത്തിക്കാനും സാധിച്ചത് വലിയൊരു നേട്ടവും സന്തോഷവുമാണ്' എന്ന് ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റ്, ഡോ. പ്രിൻസ് ഷാനവാസ് ഖാൻ, കൂട്ടിച്ചേർത്തു. 'ഇത്രയും പ്രായം ഉള്ളതിനാൽ ശസ്ത്രക്രിയ ചെയ്യുന്നതിൽ പേടി ഉണ്ടായിരുന്നു, എന്നാൽ ഡോക്ടർ ഉറപ്പ് നൽകിയതിലൂടെ ശസ്ത്രക്രിയ ചെയ്യുകയും പെട്ടന്ന് തന്നെ പഴയ സ്ഥിതിയിലേക്ക് എത്തിച്ചേരാനും സാധിച്ചു' എന്ന് രോഗിയുടെ കൂടെ അടുത്ത ബന്ധുക്കൾ അഭിപ്രായപ്പെട്ടു.

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ പ്രത്യേക പദ്ധതിയായ മിത്രയുടെ കീഴിലാണ് ഫാത്തിമയെ പരിചരിക്കുകയും, വാക്കർ ഉപയോഗിച്ച് നടത്തിയിരുന്ന ദിനചര്യകൾ ചെയ്യാൻ കഴിയാതെ കടുത്ത വേദനയോടെ എത്തിയ ഇവരെ വേദന ലഘൂകരിക്കാനും ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ സ്ഥിതി ഉണ്ടാകുവാനും സാധിച്ചത്. അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ എത്തിയ ഉടനെ തന്നെ ഡോ. ബിനോയിയുടെ നേതൃത്വത്തിലുള്ള എമർജൻസി ഡിപ്പാർട്മെന്റ് മെഡിക്കൽ ടീം വളരെ ഫലപ്രദമായ ഒരു ഫാസിയ ഇലിയാക് ബ്ലോക്ക് നൽകി, അതിലൂടെ 12 മണിക്കൂറിലേക്ക് പൂർണ്ണമായ വേദന ഇല്ലാതാക്കുകയും ഉടനടി ശസ്ത്രക്രിയ ചെയ്യുവാൻ ഡോ. ഡിനിത്തിന്റെ നേതൃത്വത്തിൽ അനസ്തേഷ്യ നൽകുകയും, അരമണിക്കൂറിനുള്ളിൽ, ഡോ. പ്രിൻസ് ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഇടുപ്പെല്ല് പൊട്ടിയതിനുള്ള ശസ്ത്രക്രിയ നടത്തകയും, തുടർന്ന് 2 മണിക്കൂർ നിരീക്ഷണത്തിനും ഒരു ദിവസം ഐ.സി.യുവിലും തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ റൂമിലേക്കും മാറ്റി. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ വയോജന പരിചരണത്തിലുള്ള വൈദഗ്ധ്യത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് 110 വയസുള്ള ഫാത്തിമ എന്ന രോഗിയുടെ വേഗത്തിൽ സുഖം പ്രാപിച്ചതും വേദന ഇല്ലാണ്ടാവുകയും പഴയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവും.

'ഈ നേട്ടം ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തുക മാത്രമല്ല, മുതിർന്ന പൗരന്മാർക്ക് അസാധാരണമായ പരിചരണം നൽകുന്നതിനുള്ള ആശുപത്രിയുടെ സമർപ്പണത്തെ അടിവരയിടുകയും ചെയ്യുന്നു. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ വയോജന പരിചരണം സമാനതകളില്ലാത്തതാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുകയാണ്, ഫാത്തിമയെപ്പോലുള്ള വ്യക്തികൾക്ക് അവരുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാനും പിന്നീടുള്ള വർഷങ്ങളിൽ ഉയർന്ന ജീവിത നിലവാരം ആസ്വദിക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നു' എന്ന് അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ, സുദർശൻ കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.