- Trending Now:
ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതില്‍തന്നെ പാം ഓയിലും സോയാബീന്‍ ഓയിലും ആണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്
ഇന്ത്യയില്‍ നിത്യോപയോഗ വസ്തുക്കളുടെ വില വര്‍ധിച്ചേക്കും. ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ ഭക്ഷ്യ എണ്ണയുടെയും മറ്റ് നിത്യോപയോഗ വസ്തുക്കളുടെയും വില വര്‍ധിക്കാന്‍ സാധ്യത. സോപ്പ്, ഷാംപൂ മുതല്‍ നൂഡില്‍സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവാണ് പാമോയില്‍.
പാമോയിലിന്റെ വില വര്‍ധിക്കുന്നതോടെ പാമോയില്‍ ഉപയോഗിച്ചുള്ള എല്ലാ വ്യവസായ ഉത്പന്നങ്ങളുടെയും വില വര്‍ധിച്ചേക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതില്‍തന്നെ പാം ഓയിലും സോയാബീന്‍ ഓയിലും ആണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പ്രതിവര്‍ഷം 13.5 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ 8 മുതല്‍ 8.5 ദശലക്ഷം ടണ്‍ (ഏകദേശം 63 ശതമാനം) പാം ഓയില്‍ ആണ്.
കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു... Read More
ഇപ്പോള്‍, ഏകദേശം 45 ശതമാനം ഇന്തോനേഷ്യയില്‍ നിന്നും ബാക്കിയുള്ളത് അയല്‍രാജ്യമായ മലേഷ്യയില്‍ നിന്നുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഓരോ വര്‍ഷവും ഇന്തോനേഷ്യയില്‍ നിന്ന് ഏകദേശം 4 ദശലക്ഷം ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റ്, നൂഡില്‍സ് ചോക്ലറ്റ് തുടങ്ങി നിത്യോപയോഗത്തിനുള്ള നിരവധി സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ പാമോയിലും അതിന്റെ ഡെറിവേറ്റീവുകളും ഉപയോഗിക്കുന്നുണ്ട്. നെസ്ലെ, ബ്രിട്ടാനിയ, മാരികോ തുടങ്ങിയ കമ്പനികളെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും. അസംസ്‌കൃത വസ്തുക്കളുടെ വില കൂടുന്നതോടെ ഉത്പന്നത്തിന്റെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.