Sections

കോഴി വളർത്തൽ മേഖല പ്രതിസന്ധിയിൽ, ഇറച്ചി വില 50 ശതമാനം ഇടിഞ്ഞു 

Tuesday, Apr 18, 2023
Reported By admin
poutry

കോഴിക്കുഞ്ഞുങ്ങളെ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു


രാജ്യത്തെ ഉയർന്ന താപനില കാരണം കോഴികൾ ചത്തേക്കുമെന്ന ഭയത്താൽ കർഷകർ കോഴിക്കുഞ്ഞുങ്ങളെ വിപണിയിൽ ഇറക്കിയതിനാൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോഴിയിറച്ചിയുടെ വില 50% ഇടിഞ്ഞതോടെ രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ ഉഷ്ണതരംഗം കോഴിവളർത്തൽ മേഖലയെ സാരമായി ബാധിച്ചു. മത്സ്യം കൃഷി ചെയ്യുന്ന കുളങ്ങൾ വറ്റിവരണ്ടതിനാൽ വിതരണ പരിമിതികൾക്കിടയിലും, ഈ കാലയളവിൽ മത്സ്യവില 10 മുതൽ 20%മായി വർദ്ധിച്ചു.

ചൂട് തരംഗം കോഴി കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത് എന്ന്, പൗൾട്രി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബിട്ടു ധണ്ഡ പറഞ്ഞു. ഇതിനകം തന്നെ അമിത ഉൽപ്പാദനം നടക്കുന്നുണ്ട്, ഇപ്പോൾ ചൂട് കാരണം കോഴിക്കുഞ്ഞുങ്ങളെ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ഫെബ്രുവരി-മാർച്ച് കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 50% കുറഞ്ഞ വിലയ്ക്കാണ് കോഴിയിറച്ചി വിൽക്കുന്നത്, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പശ്ചിമ ബംഗാളിലെ കോഴി കർഷകർ വ്യത്യസ്തമായ പ്രതിസന്ധിയാണ് നേരിടുന്നത്. ജാർഖണ്ഡിലെ പക്ഷിപ്പനി ഭീതിയെത്തുടർന്ന് മാർച്ച് ആദ്യവാരം മുതൽ അയൽസംസ്ഥാനത്തുനിന്നുള്ള കോഴിവളർത്തൽ കൃഷി ചെയ്യുന്ന പടിഞ്ഞാറൻ അതിർത്തികൾ അസം സർക്കാർ അടച്ചുപൂട്ടിയതിനാൽ ഡ്രസ്ഡ് ചിക്കന്റെ വില കുത്തനെ ഇടിഞ്ഞു.

അടച്ചുപൂട്ടൽ പശ്ചിമ ബംഗാളിൽ നിന്ന് എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും കോഴിയിറച്ചിയുടെ വിതരണം നിർത്തി, ഇത് കോഴിയിറച്ചി വിൽപ്പന ദുരിതത്തിലാക്കി. ചൂട് കൂടുന്നതിനാൽ പലരും കോഴിയിറച്ചി ഒഴിവാക്കുകയാണെന്ന്, സംസ്ഥാനത്ത് നിന്നുള്ള കോഴി കർഷകർ പറഞ്ഞു. കൂടാതെ, ഈ ഉയർന്ന താപനില തുടർന്നാൽ കോഴികുഞ്ഞുങ്ങൾ മരിക്കുമെന്ന ഭയമുണ്ട് എന്ന്, ഹൂഗ്ലി ജില്ലയിലെ കോഴി കർഷകർ പറഞ്ഞു. 2022-ൽ കോഴിയിറച്ചിയിൽ നിന്നുള്ള മാംസം ഉൽപ്പാദനം 4.78 ദശലക്ഷം ടൺ ആയിരുന്നു, ഇത് രാജ്യത്തെ മൊത്തം മാംസ ഉത്പാദനമായ 9.29 ദശലക്ഷം ടണ്ണിൽ 51.44% മായി സംഭാവന ചെയ്തു. മുൻവർഷത്തേക്കാൾ 6.86% കൂടുതലാണ് ഇതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

മൽസ്യ വിലയെയും ചൂട് വർദ്ധനവ് ബാധിച്ചിട്ടുണ്ട്. ഉയരുന്ന താപനില കാരണം മത്സ്യത്തിന്റെ വിതരണ വശം ബുദ്ധിമുട്ടിലാണ്. മൽസ്യക്കൃഷി ചെയ്യുന്ന കുളങ്ങൾ ഈ ചൂടിൽ വറ്റിവരളുകയാണ്. അതിനാൽ വിപണിയിൽ വില കൂടുകയാണ്, ഒഡീഷയിൽ നിന്നുള്ള മത്സ്യ കർഷകർ പറഞ്ഞു. പശ്ചിമ ബംഗാളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മത്സ്യ വില 10 മുതൽ 20% മായി വർധിച്ചു, ഉഷ്ണതരംഗം തുടർന്നാൽ ഇനിയും വില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞു. സംസ്ഥാനത്തു, അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ താപനിലയിൽ കുറവുണ്ടാകില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ മത്സ്യകർഷകരും വ്യാപാരികളും ആശങ്കാകുലരാണെന്ന്, അവർ പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.