Sections

നിയന്ത്രണവുമായി ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്

Thursday, Feb 02, 2023
Reported By admin
netflix

അവരുടെ ഉപകരണങ്ങൾ ഒരേ വൈഫൈയിൽ കണക്റ്റ് ചെയ്യാൻ ആവശ്യപ്പെടും


എന്റർടെയ്ൻമെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് പാസ്വേഡ് ഷെയറിങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ ഒരു വീട്ടിലുള്ളവർ അല്ലാതെ മറ്റാർക്കും നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാൻ സാധിക്കില്ല. പുതിയ അപ്ഡേറ്റിലാണ് നെറ്റ്ഫ്‌ലിക്‌സ് പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ഉപഭോക്താവ് അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷൻ ഇതിനായി പരിഗണിക്കും. ഉപഭോക്താക്കൾ ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങൾ ഒരേ വൈഫൈയിൽ കണക്റ്റ് ചെയ്യാൻ ആവശ്യപ്പെടും. 

ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാൾക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നൽകണം.   പുറത്തുനിന്നുള്ളവർക്ക് നിങ്ങളുടെ പ്ലാനിൽ ലോഗിൻ ചെയ്യണമെങ്കിൽ താൽകാലിക കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണ് ഉണ്ടാകുക. പരമാവധി ഉപഭോക്താക്കളെ പണം നൽകി നെറ്റ്ഫ്‌ലിക്‌സ്  കാണാൻ നിർബന്ധിതരാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.