Sections

പോളിക്യാബിൻറെ സൈലെൻസിയോ മിനി അഡ്വാൻസ്ഡ് ബിഎൽഡിസി ഫാൻ വിപണിയിൽ

Thursday, Mar 28, 2024
Reported By Admin
Silencio Mini Advanced BLDC Fan

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ ഉത്പന്ന നിർമ്മാണ കമ്പനിയായ പോളിക്യാബ് ഇൻഡ്യ ലിമിറ്റഡ് മികച്ച ഊർജ്ജക്ഷമതയും പ്രവർത്തന മികവും ലഭ്യമാക്കുന്ന പോളിക്യാബ് സൈലെൻസിയോ മിനി അഡ്വാൻസ്ഡ് ബിഎൽഡിസി ഫാൻ വിപണിയിലെത്തിച്ചു. 65 ശതമാനം വരെ വൈദ്യുതി സംരക്ഷിക്കാൻ സഹായിക്കുന്ന അഡ്വാൻസ്ഡ് ബിഎൽഡിസി സാങ്കേതിക വിദ്യ സമകാലിക ഡിസൈനുമായി സംയോജിപ്പിച്ച് കുറഞ്ഞ വോൾട്ടേജിലും പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്ന രീതിയിലാണ് ഈ ഫാനുകൾ നിർമ്മിച്ചിരിക്കുന്നത്.

മോട്ടോറിൻറെ ശബ്ദവും വളരെ കുറവ് മാത്രമേ അനുഭവപ്പെടുകയുള്ളൂ എന്നതാണു സൈലെൻസിയോ മിനിയുടെ പ്രത്യേകത. വാർഷിക വൈദ്യുത ബില്ലിൽ 2500 രൂപ വരെ ലാഭം ഉണ്ടാക്കാൻ സൈലെൻസിയോ മിനി അഡ്വാൻസ്ഡ് ബിഎൽഡിസി. ഫാൻ ഉപഭോക്താവിനെ സഹായിക്കും. നാച്വറൽ വാൽനട്ട് വുഡ്, നാച്വറൽ വുഡ്, ബിർകിൻ ഗോൾഡ്, കൂൾ ഗ്രേ, മാറ്റ് എക്സ്പ്രെസ്സോ ബ്രൗൺ, പേൾ ബീജ്, പേൾ ബ്രൗൺ, മാറ്റ് സാറ്റിൻ വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ ആകർഷകമായ 9 നിറങ്ങളിലും 1200 എംഎം, 900 എംഎം, 600 എംഎം, എന്നീ സൈസുകളിലും സൈലെൻസിയോ മിനി ലഭ്യമാണ്. 3200 മുതൽ 4500 രൂപ വരെയാണ് വില.

ഊർജ്ജക്ഷമതയിൽ പോളിക്യാബ് നിലനിർത്തുന്ന പ്രതിബദ്ധത ഊട്ടിഉറപ്പിക്കുന്നതാണ് സൈലെൻസിയോ മിനി അഡ്വാൻസ്ഡ് ബിഎൽഡിസി ഫാനിന് കിട്ടിയിട്ടുള്ള 5 സ്റ്റാർ ബിഇഇ റേറ്റിംഗ്. ആർഎഫ് പോയിൻറ് എനിവെയർ റിമോട്ടുമായാണ് സൈലെൻസിയോ മിനി വരുന്നത്. ഫാൻ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തു നിന്നും ദൂരെ നിന്നുകൊണ്ടും ഫാൻ പ്രവർത്തിപ്പിക്കാവുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഇത്. ഒറ്റ റിമോട്ട് ഉപയോഗിച്ച് 50 ഫാൻ വരെ പ്രവർത്തിപ്പിക്കാൻ കഴിയും എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത.

പോളിക്യാബിൻറെ റൂർക്കിയിലെ നിർമ്മാണ കേന്ദ്രത്തിലാണ് സൈലെൻസിയോ മിനി നിർമ്മിക്കുന്നത്. ഉന്നതഗുണമേന്മയോടെയാണ് സൈലെൻസിയോ മിനി ബിഎൽഡിസി ഫാൻ നിർമ്മിക്കുന്നത്. മറ്റ് പ്രീമിയം ഫാനുകളേക്കാൾ 50 ശതമാനം അധിക വാറൻറി പോളിക്യാബ് ഉറപ്പ് നൽകുന്നുണ്ട്. മൂന്ന് വർഷത്തെ പ്രൊഡക്ട് വാറൻറിയോടൊപ്പം രജിസ്ട്രേഷൻ സമയത്ത് ഒരു വർഷത്തെ അധിക വാറൻറിയും ഇതിനുണ്ട്. ആകെ നാല് വർഷത്തെ വാറൻറിയും കൂടാതെ 10,000 രൂപയുടെ ലാഭവും വാറൻറി കാലയളവിൽ പോളിക്യാബ് ഉപഭോക്താവിന് ഉറപ്പുതരുന്നു.

ഊർജ്ജ ക്ഷമതയുള്ള ഇലക്ട്രിക്കൽ സൊല്യൂഷൻസ് ലഭ്യമാക്കുന്നതിൽ പോളിക്യാബിൻറെ പ്രതിബദ്ധതയാണ് പോളിക്യാബ് സൈലെൻസിയോ മിനി ബിഎൽഡിസി പുറത്തിറക്കിയതിലൂടെ വ്യക്തമാകുന്നതെന്ന് പോളിക്യാബ് ഇൻഡ്യയുടെ എക്സിക്യൂട്ടീവ് പ്രസിഡൻറും ചീഫ് ബിസിനസ് ഓഫീസറുമായ (എഫ്എംഇജി ആൻഡ് പവർ) ഇശ്വിന്ദർ സിംഗ് ഖുരാന പറഞ്ഞു. ഏതൊരു വീടിൻറെയും മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്ന രീതിയിൽ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയും ഡിസൈനുമാണ് സൈലെൻസിയോ മിനിക്ക് സ്വീകരിച്ചിരിക്കുന്നത്. കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് കൂടുതൽ കാറ്റ് ലഭ്യമാക്കുന്ന ബൂസ്റ്റ്++ സാങ്കേതിക വിദ്യയാണ് പോളിക്യാബ് ബിഎൽഡിസി ഫാനുകളുടെ പ്രത്യേകത. കൂടാതെ സൗജന്യ ഇൻസ്റ്റലേഷനും മികച്ച കസ്റ്റമർ കെയറും പോളിക്യാബ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.