Sections

ഹൗസ് വയറുകൾക്ക് ഇന്ത്യയിൽ ആദ്യമായി ഗ്രീൻപ്രോ സർട്ടിഫിക്കേഷൻ നേടി പോളിക്യാബ്

Thursday, Nov 13, 2025
Reported By Admin
Polycab Gets India’s First GreenPro Certified House Wire

കൊച്ചി: ഗൃഹോപയോഗ വയറുകൾക്ക് (ഹൗസ്-വയർ) ഇന്ത്യയിൽ ആദ്യമായി ഗ്രീൻപ്രോ സർട്ടിഫിക്കേഷൻ സ്വന്തമാക്കുന്ന കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയിലെ മുൻനിര കേബിൾസ് ആൻഡ് വയേഴ്സ് നിർമാതാക്കളായ പോളിക്യാബ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി-ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ (സിഐഐ-ഐജിബിസി) നൽകുന്ന ഗ്രീൻപ്രോ സർട്ടിഫിക്കേഷനാണ് പോളിക്യാബിന് ലഭിച്ചത്. ഹൗസ്വയർ വിഭാഗത്തിൽ പോളിക്യാബിൻറെ ഫ്ളാഗ്ഷിപ്പ് ഉത്പന്നമായ പോളിക്യാബ് ഗ്രീൻ വയർ+നാണ് ഈ അംഗീകാരം ലഭിച്ചത്.

സുരക്ഷ, ഈടുനിൽപ്പ്, കുറഞ്ഞ പാരിസ്ഥിതിക ആഘാതം എന്നിവയ്ക്കുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉത്പന്നമാണ് പോളിക്യാബ് ഗ്രീൻ വയർ+. വീടുകൾക്കും വാണിജ്യ പദ്ധതികൾക്കും അനുയോജ്യമായ ഈ ഉത്പന്നം 99.97% ശുദ്ധമായ ചെമ്പ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 90 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപത്തെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപന. ലെഡ് രഹിതമായതിനാൽ, അടിയന്തിര സാഹചര്യങ്ങളിൽ കുറഞ്ഞ തോതിലുള്ള പുക മാത്രമാണ് പുറത്തുവിടുക. ഗ്രീൻ ബിൽഡിങ് മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവിധ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾക്ക് കീഴിൽ 10 ബില്യൺ ചതുരശ്ര അടിയിൽ അധികം പദ്ധതികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ കൂടുതൽ സുരക്ഷിതവും, ആരോഗ്യകരവും, ഹരിതവുമായ ഇടങ്ങൾ നിർമിക്കുന്നതിൽ ഗ്രീൻപ്രോ സർട്ടിഫിക്കേഷനുള്ള വയറുകൾക്ക് സുപ്രധാന പങ്ക് വഹിക്കാനുമാവും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.