Sections

ഇലക്ട്രീഷ്യൻസ് ദിനത്തിൽ രാജ്യത്തുടനീളം 10,000-ത്തിലധികം ഇലക്ട്രീഷ്യൻമാരെ പങ്കാളികളാക്കി പോളിക്യാബ് ഇന്ത്യയുടെ വിപുലമായ ആഘോഷം

Sunday, Jun 21, 2026
Reported By Admin
Polycab Celebrates Electricians' Day with 10,000+ Electricians

കൊച്ചി: വയറുകളും കേബിളുകളും നിർമ്മിക്കുന്ന രാജ്യത്തെ ഒന്നാം നമ്പർ കമ്പനിയും അതിവേഗം വളരുന്ന എഫ്എംഇജി ബ്രാൻഡുമായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഈ വർഷത്തെ ഇലക്ട്രീഷ്യൻമാരുടെ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിലായി 10,000-ത്തിലധികം ഇലക്ട്രീഷ്യൻമാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ ജനസമ്പർക്ക പരിപാടികൾ കമ്പനി സംഘടിപ്പിച്ചു.

രാജ്യത്തെ ഇലക്ട്രിക്കൽ മേഖലയുടെ ജീവനാഡിയായ ഇലക്ട്രീഷ്യൻമാരുടെ കഠിനാധ്വാനത്തെയും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനെയും ആദരിക്കാനും സമൂഹത്തിൽ അവർക്ക് അർഹമായ അംഗീകാരവും ആദരവും നേടിക്കൊടുക്കാനുമാണ് പോളിക്യാബ് ഈ അവസരം വിനിയോഗിച്ചത്.

ദൈനംദിന ജീവിതത്തിൽ ഇലക്ട്രീഷ്യൻമാർ നൽകുന്ന സംഭാവനകളെക്കുറിച്ച് ഉപഭോക്താക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സോഷ്യൽ മീഡിയ കാമ്പ യിനും കമ്പനി സംഘടിപ്പിച്ചു. വീടുകളും ജോലിസ്ഥലങ്ങളും സുരക്ഷിതമാക്കുന്ന അവരെ 'ഇലക്ട്രിക്കൽ സേഫ്റ്റി എക്സ്പെർട്ടുകൾ' ആയി ഈ കാമ്പയിനിലൂടെ ഉയർത്തിക്കാട്ടി.

രാജ്യത്തുടനീളം 900-ലധികം കേന്ദ്രങ്ങളിലാണ് പോളിക്യാബ് ഇലക്ട്രീഷ്യൻമാരുമായി നേരിട്ട് സംവദിച്ചത്. വിവിധ നഗരങ്ങളിൽ അവരുടെ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് 'സമ്മാൻ സമാരോഹ്' ചടങ്ങുകൾ സംഘടിപ്പിച്ചു.

തൊഴിൽപരമായ ആവശ്യങ്ങൾക്കപ്പുറം ഇലക്ട്രീഷ്യൻമാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി 'അജിലസ് ഡയഗ്നോസ്റ്റിക്സുമായി' സഹകരിച്ച് പ്രതിരോധ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ പോളിക്യാബ് സംഘടിപ്പിച്ചു.

ലക്ഷക്കണക്കിന് ഇലക്ട്രീഷ്യൻമാരുടെ കഴിവും പ്രതിബദ്ധതയുമാണ് രാജ്യത്തിൻറെ വളർചയ്ക്ക് ഊർജ്ജം പകരുന്നത്. പോളിക്യാബ് അവരെ കേവലം സേവനദാതാക്കളായല്ല മറിച്ച് തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള പങ്കാളികളായാണ് കാണുന്നത്. പോളിക്യാബ് എക്സ്പെർട്സ് പ്രോഗ്രാം' വഴി അവരുടെ തൊഴിൽപരമായ കഴിവുകൾ വർദ്ധിപ്പിക്കാനും സുരക്ഷാ അവബോധം വളർത്താനും ദീർഘകാല വളർച്ച ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധരാരെന്ന് പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ബി2സി സിഇഒ ഇശ്വീന്ദർ സിംഗ് ഖുറാന പറഞ്ഞു.

'കണക്ഷൻ സിന്ദഗി കാ' എന്ന തത്ത്വത്തിലൂന്നി പ്രവർത്തിക്കുന്ന കമ്പനി കഴിഞ്ഞ വർഷം ഇലക്ട്രീഷ്യൻമാരുടെ പുരോഗതിക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി. രാജ്യത്തുടനീളം 2,000-ലധികം ഇലക്ട്രീഷ്യൻമാരെ ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. 8,000-ലധികം ഇലക്ട്രീഷ്യൻമാർക്കും അവരുടെ പങ്കാളികൾക്കും സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി.

ജോലിസ്ഥലങ്ങളിലെ കാര്യക്ഷമതയും സുരക്ഷിതത്വവും വർദ്ധിപ്പിക്കുന്നതിനായി പ്രൊഫഷണൽ ടൂളുകൾ വിതരണം ചെയ്തു. പോളിക്യാബ് എക്സ്പെർട്സ് പ്രോഗ്രാം വഴി നിലവിൽ 2.5 ലക്ഷത്തിലധികം ഇലക്ട്രീഷ്യൻമാരും റീട്ടെയിലർമാരും കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.