Sections

പിഎൻബിയും സാഗിളും ചേർന്ന് പരിസ്ഥിതി സൗഹൃദ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചു

Tuesday, Jun 23, 2026
Reported By Admin
PNB and Sagil Launch Eco-Friendly Co-Branded Twin Credit Cards

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കും സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സെർ വീസസ് ലിമിറ്റഡും ചേർന്ന് ജൈവവിഘടന ശേഷിയുള്ള 'പിഎൻബി-സാഗിൾ കോ-ബ്രാൻഡഡ് ട്വിൻ ക്രെഡിറ്റ് കാർഡുകൾ' പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണവും ആധുനിക ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും ഒരുമിപ്പിക്കുന്ന കാർഡുകൾ യാത്ര, വിനോദം, ആരോഗ്യസംരക്ഷണം, ഷോപ്പിംഗ് തുടങ്ങി വിവിധ മേഖലകളിൽ ആകർഷക ആനുകൂല്യങ്ങൾ നൽകും.

റെയിൽവേ, വിമാനത്താവള ലോഞ്ച് പ്രവേശനം, ഒടിടി സബ്സ്ക്രിപ്ഷനുകൾ, ഫിറ്റ്നസ് അംഗത്വം, ഷോപ്പിങ് വൗച്ചറുകൾ, ആഭരണ പർച്ചേസുകൾക്ക് 1.5% ഇളവ് എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളാണ് കാർഡിനൊപ്പം ലഭിക്കുക. രാജ്യത്തുടനീളം ലഭ്യമാകുന്ന ഈ കാർഡുകൾ സാഗിളിന്റെ സാഗ്.മണി ആപ്പ് വഴി അപേക്ഷിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.