Sections

എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് 6.10% വരെ പലിശ; ഓഫറുമായി പിഎൻബി

Saturday, Jun 13, 2026
Reported By Admin
PNB Raises FCNR(B) Dollar Deposit Interest Rates for NRIs

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്കായി (എൻആർഐ) വിദേശ കറൻസി നിക്ഷേപ പദ്ധതിയായ എഫ്സിഎൻആർ(ബി) യുഎസ് ഡോളർ നിക്ഷേപങ്ങളുടെ പലിശനിരക്ക് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വർധിപ്പിച്ചു. പുതിയ നിരക്കുകൾ പ്രകാരം അഞ്ച് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനം വരെ വാർഷിക പലിശ ലഭിക്കും.

മൂന്ന് മുതൽ നാല് വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനവും, നാല് മുതൽ അഞ്ച് വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.05 ശതമാനവും പലിശ നൽകും. അഞ്ച് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് പരമാവധി 6.10 ശതമാനം പലിശ ലഭിക്കുക.

വിദേശ കറൻസിയിൽ നിക്ഷേപം നിലനിർത്തുന്നതിനാൽ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഇന്ത്യയിൽ നിലവിലുള്ള നികുതി ചട്ടങ്ങൾക്കനുസൃതമായി പലിശ വരുമാനത്തിന് നികുതിയിളവും ലഭിക്കും. ഓഫർ സെപ്റ്റംബർ 30 വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് ബാങ്ക് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.